‘എന്റെ ഗോൾ ഫാദർ’; ചാത്തുണ്ണി സാറിനൊപ്പമുള്ള കളിയോർമകളിൽ ഐ.എം വിജയൻ
text_fieldsപാഴ്ത്തുണി കൊണ്ട് പന്തുണ്ടാക്കി തൃശൂർ കോലോത്തുംപാടം കോളനിയിലെ കുട്ടികൾക്കൊപ്പം കളി തുടങ്ങിയ ഞാൻ പഠിത്തത്തിൽ സീറോ ആയിരുന്നെങ്കിലും ഫുട്ബാൾ കളിച്ച് ഹീറോ പരിവേഷം നേടിയിരുന്നു.
സി.എം.എസ് സ്കൂളിൽ പഠിക്കുമ്പോഴാണ് ജില്ല, സംസ്ഥാന തല സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അവിടെനിന്നാണ് സ്പോർട്സ് കൗൺസിലിന്റെ മൂന്ന് വർഷ ക്യാമ്പിൽ ഞാനെത്തുന്നത്. ടി.കെ. ചാത്തുണ്ണി സാറായിരുന്നു ക്യാമ്പിലെ കോച്ച്.
ചാത്തുണ്ണി സാറിന് കീഴിൽ ഫുട്ബാൾ പഠിച്ചും കളിച്ചും വളർന്നാണ് ഞാൻ ഈ കാണുന്ന ഐ.എം. വിജയനായത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് കേരള പൊലീസ് ടീമിൽ സെലക്ഷൻ കിട്ടി. ഡി.ജി.പി കെ.ജെ. ജോസഫ് സാറിനായിരുന്നു പൊലീസ് ടീമിന്റെ ചുമതല. എന്റെ കളി കണ്ട അദ്ദേഹം സെലക്ട് ചെയ്യുകയായിരുന്നു. കൊല്ലം 1987. അന്ന് പതിനേഴര വയസ്സാണ് പ്രായം. ആറു മാസം ഗെസ്റ്റ് കളിച്ചു. 18 തികഞ്ഞപ്പോൾ പൊലീസിലും ടീമിലും ഔദ്യോഗികമായി ചേർന്നു. 1989ൽ ചാത്തുണ്ണി സാർ പൊലീസ് ടീം പരിശീലകനായെത്തി. പ്രധാനപ്പെട്ട നേട്ടങ്ങൾ അദ്ദേഹത്തിനു കീഴിൽ നേടി. ശരിക്കും ഗോഡ് ഫാദർ തന്നെ. ഗോൾ ഫാദറെന്നും വിശേഷിപ്പിക്കാം. ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഡിഫൻഡറുമായിരുന്നു അദ്ദേഹം. ചാത്തുണ്ണി സാറിനു കീഴിൽ കളിക്കാനായത് വലിയ ഭാഗ്യമായി കരുതുകയാണ് ഞാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.