ലുക്കാക്കു ഒടുവിൽ ചെൽസി വിടുന്നു; ഇനി നാപോളിയിൽ
text_fieldsബെൽജിയം സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനുള്ള നാപോളിയുടെ ഏറ്റവും പുതിയ ഓഫർ ചെൽസി അംഗീകരിച്ചതായി റിപ്പോർട്ട്. നീണ്ട ചർച്ചകൾക്കൊടുവിലാണ് ബെൽജിയം താരത്തെ വിട്ടുകൊടുക്കുന്നത്.
30 മില്യൺ യുറോയാണ് കരാർ തുക. എന്നാൽ 15 മില്യൺ വരെ ആഡ് ഓൺ ലഭിക്കുമെന്നതിനാൽ മൊത്തം 45 മില്യൺ യൂറോക്കായിരിക്കും കൈമാറ്റമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2027 വരെയുള്ള കരാറിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും.
2021 മുതൽ ചെൽസിയിൽ തുടരുന്ന ലുക്കാക്കു 2022-23ൽ ഇന്റർ മിലാനിലും 2023-24 ൽ റോമയിൽ ലോണിൽ കളിച്ചിരുന്നു.
നാപോളിയുടെ പുതിയ പരിശീലകൻ ആന്റോണിയോ കോണ്ടെക്ക് കീഴിൽ മുൻപ് ലുക്കാക്കു കളിച്ചിട്ടുണ്ട്. 2019-21ൽ രണ്ടുപേരും ഇന്റർമിലാനിലായിരുന്നു. ഈ ഒരു കെമിസ്ട്രി നാപോളിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.