ഫുട്ബാളിൽ കേരളത്തിന് വെങ്കലം
text_fieldsഫട്ടോർഡ: ദേശീയ ഗെയിംസ് പുരുഷ ഫുട്ബാളിൽ കേരളത്തിന് വെങ്കലം. സഡൻ ഡെത്തിലേക്ക് നീണ്ട ലൂസേഴ്സ് ഫൈനലിൽ പഞ്ചാബിനെ (4-3) തോൽപ്പിച്ചാണ് മെഡൽ നേട്ടം. ഗോൾകീപ്പർ മുഹമ്മദ് അസ്ഹർ നടത്തിയ തകർപ്പൻ രക്ഷപ്പെടുത്തലാണ് കേരളത്തിന് തുണയായത്. നിശ്ചിത സമയത്ത് കേരളവും പഞ്ചാബും ഗോളൊന്നും അടിക്കാതെ സമനില പാലിച്ചു (0-0). അധികസമയത്തും ഗോൾ പിറന്നില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്കോർ 3-3. ഇതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീണ്ടു.
കേരളത്തിനായി കിക്കെടുത്ത രിസ്വാൻ അലി പന്ത് പഞ്ചാബ് വലയിലാക്കി. എന്നാൽ, പഞ്ചാബ് താരത്തിന്റെ കിക്ക് കേരള പൊലീസിന്റെ താരമായ അസ്ഹർ തടുത്തിടുകയായിരുന്നു. ക്യാപ്റ്റൻ ജി. സഞ്ജു, വി. അർജുൻ, ബെൽജിം ബോസ്റ്റർ എന്നിവരാണ് കേരളത്തിനായി പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയ മറ്റുള്ളവർ. സർവിസസിനാണ് സ്വർണം. ഫൈനലിൽ ഇവർ മണിപ്പൂരിനെ പരാജയപ്പെടുത്തി (3-1). കഴിഞ്ഞ ഗെയിംസിൽ കേരളത്തിന് വെള്ളിയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.