ദേശീയ വനിത ഫുട്ബാൾ: ക്വാർട്ടർ ലൈനപ്പായി
text_fieldsകോഴിക്കോട്-കൂത്തുപറമ്പ്: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടർ ലൈനപ്പായി. നിലവിലെ ജേതാക്കളായ മണിപ്പുർ അസമിനെയും മഹാരാഷ്ട്ര മിസോറമിനെയും റെയിൽവേസ് ഗോവയെയും ഒഡിഷ തമിഴ്നാടിനെയും ഞായറാഴ്ച നടക്കുന്ന ക്വാർട്ടറിൽ നേരിടും.
2.30ന് മഹാരാഷ്ട്ര -മിസോറം മത്സരം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും ഒഡിഷ-തമിഴ്നാട് പോരാട്ടം ഗവ. മെഡിക്കൽ കോളജ് മൈതാനത്തും നടക്കും. മെഡിക്കൽ കോളജ് മൈതാനത്ത് ഞായറാഴ്ച രാവിലെ 9.30ന് റെയിൽവേ ഗോവയെ നേരിടും. കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ മണിപ്പൂരും അസമും ഏറ്റുമുട്ടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഈ മാസം ഏഴിന് സെമിയും ഒമ്പതിന് ഫൈനലും നടക്കും.
വെള്ളിയാഴ്ച കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് മത്സരത്തിൽ മഹാരാഷ്ട്രയും സിക്കിമും 1-1 ന് സമനിലയിൽ പിരിഞ്ഞു. മെഡിക്കൽ കോളജ് മൈതാനത്ത് തമിഴ്നാട് 6-0ന് പഞ്ചാബിനെ കീഴടക്കിയാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. കൂത്തുപറമ്പിൽ നടന്ന കളിയിൽ ഹിമാചൽ പ്രദേശിനെ 2-1ന് പരാജയപ്പെടുത്തിയാണ് അസമിെൻറ ക്വാർട്ടർ പ്രവേശനം.
മൂന്ന് കളികൾ; തെലങ്കാന വലയിൽ 61 ഗോളുകൾ
കോഴിക്കോട്: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽനിന്ന് കൈനിറയെ ഗോളുകൾ വഴങ്ങി തെലങ്കാനയുടെ മടക്കം. ഗവ. മെഡിക്കൽ കോളജ് മൈതാനത്ത് നടന്ന ഗ്രൂപ്പ് എഫിലെ മൂന്ന് കളികളിൽനിന്ന് 61 ഗോളുകൾ വഴങ്ങിയാണ് തെലങ്കാന നാട്ടിലേക്ക് മടങ്ങുന്നത്.
അവസാന മത്സരത്തിൽ പശ്ചിമ ബംഗാൾ 20-0നാണ് തെലങ്കാനയെ തോൽപിച്ചത്. ബംഗാളിെൻറ ഹ്യൂയ്ഡ്രോം രഞ്ജിത ദേവി ഒമ്പത് ഗോളുകൾ നേടി. ഈ ചാമ്പ്യൻഷിപ്പിൽ ഒരു താരം നേടുന്ന ഏറ്റവും വലിയ സ്കോറാണിത്. ആദ്യകളിയിൽ തമിഴ്നാടും 20-0ന് തെലങ്കാനയെ തകർത്തിരുന്നു. രണ്ടാം മത്സരത്തിൽ പഞ്ചാബ് 21-0നാണ് തെലങ്കാനയെ തുരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.