ദേശീയ വനിത ഫുട്ബാൾ: കേരളം ആദ്യറൗണ്ടിൽ പുറത്ത്
text_fieldsകോഴിക്കോട്: ആതിഥേയരായ കേരളം ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ ആദ്യ റൗണ്ടിൽ പുറത്തായി. ജി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മധ്യപ്രദേശുമായി സമനിലയിൽ പിരിഞ്ഞ (1-1) കേരളത്തിന് മൂന്ന് കളികളിൽ ഒരു ജയവും തോൽവിയും സമനിലയുമായി നാല് പോയൻറാണുള്ളത്.
കേരളത്തെ ആദ്യ കളിയിൽ തോൽപ്പിച്ച മിസോറം രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയൻറുമായി ക്വാർട്ടറിലെത്തി. അവസാന ഗ്രൂപ് മത്സരത്തിൽ ഉത്തരാഖണ്ഡുമായി മിസോറം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന അവസാന ഗ്രൂപ് മത്സരത്തിൽ മധ്യപ്രദേശിനെതിരെ നിരവധി അവസരങ്ങളാണ് കേരളം തുലച്ചത്. എന്നാൽ, കിട്ടിയ അവസരം മുതലാക്കിയ മധ്യപ്രദേശ് 18ാം മിനിറ്റിൽ ലീഡ് നേടി. ശിൽപ സോണിയാണ് വലകുലുക്കിയത്്. തൊട്ടുപിന്നാലെ കേരളം തിരിച്ചടിച്ചു.
സി. രേഷ്മയായിരുന്നു സ്കോറർ. ആദ്യ കളിയിൽ പരിക്കേറ്റ ക്യാപ്റ്റൻ ടി. നിഖില 23ാം മിനിറ്റിൽ പകരക്കാരിയായാണ് ഇറങ്ങിയത്. ഗവ. മെഡിക്കൽ കോളജ് മൈതാനത്ത് നടന്ന മത്സരത്തിൽ ഹരിയാനയെ 2-1ന് േതാൽപിച്ച് ഒഡിഷ ക്വാർട്ടറിലെത്തി. ഗുജറാത്ത് 5-1ന് ആന്ധ്രപ്രദേശിനെ തോൽപിച്ചു.
കൂത്തുപറമ്പ്: ഗ്രൂപ് എയിൽ നിന്ന് മണിപ്പൂർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 5-0ത്തിന് ദാമൻ-ദിയുവിനെ തോൽപിച്ചായിരുന്നു നിലവിലുള്ള ചാമ്പ്യന്മാരുടെ മുന്നേറ്റം. പോണ്ടിച്ചേരി-മേഘാലയ മത്സരത്തിൽ മേഘാലയ ജയിച്ചു.
സന്തോഷ് ട്രോഫി: കേരളം ഇന്ന് ആന്‍ഡമാനെതിരെ
കൊച്ചി: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ടില്‍ രണ്ടാംജയം തേടി കേരളം വെള്ളിയാഴ്ച ഇറങ്ങും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് നടക്കുന്ന മത്സരത്തില്‍ അന്തമാന്‍-നികോബാറാണ് എതിരാളികള്‍. വൈകീട്ട് മൂന്നിന് പോണ്ടിച്ചേരിയും ലക്ഷദ്വീപും തമ്മിലാണ് രണ്ടാം മത്സരം. പോണ്ടിച്ചേരിയും കേരളവും വെള്ളിയാഴ്ച ജയിച്ചാല്‍ ഞായറാഴ്ചയിലെ അവസാന മത്സരം നിര്‍ണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.