ദേശീയ വനിത ഫുട്ബാൾ: ടി. നിഖില കേരളത്തെ നയിക്കും
text_fieldsകോഴിക്കോട്: ഈ മാസം 28 മുതൽ നടക്കുന്ന ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരവും കോഴിക്കോട്ടുകാരിയുമായ ടി. നിഖിലയാണ് ക്യാപ്റ്റൻ. കോഴിക്കോട് സ്വദേശിനി തന്നെയായ കെ.വി. അതുല്യ വൈസ് ക്യാപ്റ്റനാണ്. അമൃത അരവിന്ദാണ് പരിശീലക.
ദേവഗിരി സെൻറ് ജോസഫ്സ് കോളജിൽ പരിശീലനം തുടരുന്ന ക്യാമ്പിൽ നിന്നാണ് 20 അംഗ ടീമിനെ തിരഞ്ഞെടുത്തത്. ചാമ്പ്യൻഷിപ് നവംബർ 28 മുതൽ ഡിസംബർ ഒമ്പതു വരെ സംസ്ഥാനത്തെ വിവിധ വേദികളിലായി നടക്കും. കേരളത്തിെൻറ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സ്റ്റേഡിയം, കണ്ണൂർ കൂത്തുപറമ്പ് സ്റ്റേഡിയം, മലപ്പുറം തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ. സെമി, ഫൈനൽ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും.
എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കൂത്തുപറമ്പിൽ എ, സി ഗ്രൂപ്പുകളിലെ മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനലും നടക്കും. ബി, ഡി ഗ്രൂപ്പിലെ മത്സരങ്ങളാണ് തേഞ്ഞിപ്പലം സർവകലാശാല സ്റ്റേഡിയത്തിൽ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ എഫ്, എച്ച് ഗ്രൂപ്പിലെ കളികളും രണ്ട് ക്വാർട്ടർ ഫൈനലുകളുമാണുള്ളത്. സെമിക്കും ഫൈനലിനും പുറമെ ഇ, ജി ഗ്രൂപ് കളികൾക്കും ഒരു ക്വാർട്ടർ ഫൈനലിനും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകും. ആതിഥേയരായ കേരളം ജി ഗ്രൂപ്പിലാണ്. ഡിസംബർ ഒമ്പതിനാണ് ഫൈനൽ.
കേരള ടീം: കെ. നിസരി, ഹീര ജി. രാജ്, പി.എ. അഭിന (ഗോൾ കീപ്പർമാർ), മഞ്ജു ബേബി, വിനീത വിജയ്, കെ.വി. അതുല്യ, എസ്. കാർത്തിക, ഫെമിന രാജ്, സി. രേഷ്മ (ഡിഫൻഡർമാർ ) , ടി. നിഖില, എ.ടി. കൃഷ്ണപ്രിയ ,സി. സിവിഷ , പി. അശ്വതി, ആർ. അഭിരാമി , എം. അഞ്ജിത, എം. വേദവല്ലി (മിഡ് ഫീൽഡർമാർ), കെ. മാനസ , നിദ്യ ശ്രീധരൻ, വി. ഉണ്ണിമായ , പി.പി. ജ്യോതി രാജ് (ഫോർവേഡുകൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.