നാഷൻസ് ലീഗ്: പോർചുഗൽ, ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട് ടീമുകൾക്ക് ജയം
text_fieldsപാരിസ്: ഹെവി വെയ്റ്റ് പോരാട്ടങ്ങൾക്ക് സാക്ഷിയായ യൂവേഫ നാഷൻസ് ലീഗിൽ പോർചുഗൽ, ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട് ടീമുകൾക്ക് വിജയത്തുടക്കം. സമനിലയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിലാണ് ഇംഗ്ലണ്ടെങ്കിൽ, കളത്തിലിറങ്ങാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സാക്ഷിയാക്കിയായിരുന്നു ക്രൊയേഷ്യക്കെതിരെ പോർചുഗലിെൻറ (4-1) മിന്നും ജയം. ഫ്രാൻസും ബെൽജിയവും വിജയം നേടി.
ക്രിസ്റ്റ്യാനോ സാക്ഷി
ഒരു തേനീച്ചക്കുത്തായിരുന്നു കളത്തിലിറങ്ങും മുമ്പ് പോർചുഗലിെൻറ ആശങ്ക. പരിശീലനമെല്ലാം നന്നായി പൂർത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് രണ്ടു ദിവസം മുമ്പ് വലതുകാലിൽ തേനീച്ചക്കുത്തായത് ടീമിന് തലവേദനയായി. പോർചുഗൽ ജഴ്സിയിൽ 99 ഗോളടിച്ച സൂപ്പർ താരത്തിെൻറ സെഞ്ച്വറി ആഘോഷത്തിനൊരുങ്ങിയ ആരാധകർക്ക് സങ്കട വാർത്തയായിരുന്നു അത്.
എന്നാൽ, ക്രിസ്റ്റ്യാേനായെ ഗാലറിയിൽ സാക്ഷിയാക്കി പോർചുഗലിെൻറ യുവനിര മികച്ച ജയം നേടി. െക്രായേഷ്യൻ വലയിൽ ഇരു പകുതികളിലുമായി പിറന്നത് കണ്ണഞ്ചിപ്പിക്കുന്ന നാല് ഗോളുകൾ. ആദ്യ അരമണിക്കൂർ ഉജ്ജ്വലമായി പ്രതിരോധിച്ച ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിചിനെ, 41ാംമിനിറ്റിൽ ജോ കാൻസെലോ ലോങ്റേഞ്ചിലൂടെ ആദ്യം കീഴടക്കി.
58ാം മിനിറ്റിൽ ഡിയോഗോ ജോട്ടയും 70ൽ ജോ ഫെലിക്സും സ്കോർ ചെയ്തു. മൂന്നും മിന്നും ഗോളുകൾ. ഇഞ്ചുറി ടൈമിൽ ആന്ദ്രെ സിൽവകൂടി ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യൻ വധം പൂർണമായി. 90ാം മിനിറ്റിൽ ബ്രൂണോ പെറ്റ്കോവിചാണ് എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത്. സീനിയർ താരങ്ങളായ ലൂകാ മോദ്രിച്, ഇവാൻ റാകിടിച് എന്നിവരില്ലാതെയാണ് ക്രോട്ടുകൾ കളിച്ചത്.
ഫ്രാൻസിന് ഒരു ഗോൾ ജയം
ലോകചാമ്പ്യന്മാരായ ഫ്രാൻസ് കിലിയൻ എംബാപ്പെയുടെ ഏക ഗോളിലൂടെയാണ് സ്വീഡനെ (1-0) തോൽപിച്ചത്. കളിയുടെ 41ാം മിനിറ്റിലായിരുന്നു എംബാപ്പെ സ്കോർ ചെയ്തത്.
ജിറൂഡ്, ഗ്രീസ്മാൻ, കാെൻറ, റാബിയറ്റ്, വറാനെ തുടങ്ങിയ സൂപ്പർതാരങ്ങളുമായി കളിച്ച ഫ്രാൻസിനെ കളംനിറയാൻ അനുവദിക്കാതെ സ്വീഡൻ പിടിച്ചുകെട്ടി. ഇതിനിടയിൽ ചില മുന്നേറ്റങ്ങളിലൂടെ വിറപ്പിക്കുകയും ചെയ്തു.
37ാം മിനിറ്റിൽ സ്വീഡിഷ് ഭീഷണി ഒഴിഞ്ഞതിനു പിന്നാലെയാണ്, ഇടതു വിങ്ങിലെ കോർണർ ഫ്ലാഗിനരികിൽനിന്നും എംബാപ്പെയുടെ ഒറ്റയാൻ മുന്നേറ്റം ഗോളായി മാറിയത്. കളിയുടെ 95ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലീഡുയർത്താനുള്ള അവസരം ലോകചാമ്പ്യന്മാർ പാഴാക്കി. ഗ്രീസ്മാെൻറ ഷോട്ട് ലക്ഷ്യത്തിലെത്താതെ പറന്നു.
ഇംഗ്ലണ്ട് രക്ഷപ്പെട്ടു
അനങ്ങാതെ പിടിച്ചുകെട്ടിയ െഎസ്ലൻഡിന് മുന്നിൽ റഹിം സ്റ്റർലിങ്ങിെൻറ പെനാൽറ്റി ഗോളിൽ രക്ഷപ്പെട്ട് ഇംഗ്ലണ്ട്. ഇഞ്ചുറി ടൈമിെൻറ ആദ്യമിനിറ്റിൽ (91) ആയിരുന്നു സ്റ്റർലിങ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. തൊട്ടുപിന്നാലെ (95) െഎസ്ലൻഡിനും പെനാൽറ്റി കിട്ടിയെങ്കിലും ബിർകിർ ബ്യാർനസൺ പുറത്തേക്കടിച്ച് സമനില അവസരം പാഴാക്കി.
കോപൻഹേഗനിൽ നടന്ന മത്സരത്തിൽ ബെൽജിയം 2-0ത്തിന് ഡെന്മാർകിനെ തോൽപിച്ചു. ജാസൺ ഡെനയർ (9), ഡ്രിസ് മെർടൻസ് (76) എന്നിവരാണ് സ്കോർ ചെയ്തത്. ലുകാകു കളിച്ചെങ്കിലും ഹസാർഡ് ഇറങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.