കാൽപന്തിൽ ന്യൂജൻ സ്പർശം; കാളികാവ് ഫുട്ബാൾ അക്കാദമി തുടങ്ങി
text_fieldsകാളികാവ്: കാൽപന്തിൽ ന്യൂജൻ സാന്നിധ്യം ഉറപ്പിക്കാൻ കാളികാവ് ഫ്രണ്ട്സ് ഫുട്ബാൾ അക്കാദമി പ്രവർത്തനമാരംഭിച്ചു. നാല് ബാച്ചുകളിലായി നടക്കുന്ന പരിശീലനം തുടങ്ങി. അഞ്ചുമുതൽ 20 വയസ്സുവരെ പ്രായമുള്ളവർക്ക് ഫുട്ബാൾ പരിശീലനം അക്കാദമിയിലൂടെ നൽകും. അക്കാദമിയുടെ ഉദ്ഘാടനത്തിന് പ്രമുഖ താരങ്ങൾ എത്തി.
നൂറോളം കുട്ടികളാണ് ക്യാമ്പിലുള്ളത്. കാളികാവ് ഫ്രണ്ട്സ് ക്ലബിലെ കെ.ടി. ജംഷീറാണ് പരിശീലകൻ. ആറ് മുൻ സന്തോഷ് ട്രോഫി താരങ്ങളും ഒരു ഐ ലീഗ് താരവും ഒരുമിച്ച് പന്ത് തട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
സന്തോഷ് ട്രോഫി താരങ്ങളായ കേരള പൊലീസിലെ ഫിറോസ് കളത്തിങ്ങൽ, പോസ്റ്റൽ ടീം അംഗങ്ങളായ ഒ.കെ. ജാവീദ്, നസീബ്, ടി. ഫൈസൽ, കെ.എസ്.ഇ.ബിയിലെ അഹമ്മദ് മാലിക്, എ.ജി.എസിലെ കെ. സലീൽ, ഐ ലീഗ് വിവ കേരള ക്യാപ്റ്റൻ സിറാജുദ്ദീൻ ചെമ്മിലി എന്നിവരാണ് ഉദ്ഘാടനം നിർവഹിച്ചത്. ഫുട്ബാൾ കൊണ്ട് മാന്ത്രിക കഴിവുകൾ കാണിച്ച് ശ്രദ്ധേയനായ മിഷാൽ മമ്പാടിെൻറ പ്രകടനവും അരങ്ങേറി.
അക്കാദമി ഉദ്ഘാടനത്തിെൻറ ഭാഗമായി സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു. അതിഥി താരങ്ങളുടെ ടീമും കാളികാവ് ഫ്രണ്ട്സും തമ്മിലുള്ള കാൽപന്തുകളി മത്സരം നടന്നു. മത്സരം രണ്ട് ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. കായിക പരിശീലകൻ ഡോ. അജ്മൽ, ജില്ല ഫുട്ബാൾ ടീം പരിശീലകൻ കമാൽ നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.