സ്വന്തം പോസ്റ്റിലേക്ക് ഒന്നടിച്ചു; പിന്നെ അപ്പുറത്തേക്ക് നാലെണ്ണവും; ഇരമ്പിയാർത്ത് യുനൈറ്റഡ്
text_fieldsലണ്ടൻ: കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനോടേറ്റ 6-1െൻറ പരാജയത്തിൽ നിന്നും മാഞ്ചസ്റ്റർ യുനൈറ്റഡ് കരകയറി. സീസണിലാദ്യമായി ചെങ്കുപ്പായക്കാർ താളം കണ്ടെത്തിയപ്പോൾ ന്യൂകാസിൽ യുനൈറ്റഡ് 4-1ന് തരിപ്പണമായി.
മത്സരം തുടങ്ങി രണ്ടാം മിനുറ്റിൽ തന്നെ ചങ്കിടിച്ചായിരുന്നു യുനൈറ്റഡിെൻറ തുടക്കം. എമിൽ ക്രാഫ്ത് അടിച്ച ക്രോസ് ലൂക് ഷായുടെ കാലിൽ തട്ടിത്തെറിച്ച് സ്വന്തം പോസ്റ്റിൽ. തളരാതെ കളിച്ച യുനൈറ്റഡിനായി 24ാം മിനുറ്റിൽ ഹാരി മാഗ്വെയ്റിെൻറ ഹെഡർ ഗോളെത്തി. അതിനിടയിൽ വീണുകിട്ടിയ പെനൽറ്റി ബ്രൂണോ ഫെർണാണ്ടസ് തുലച്ചു. പെനൽറ്റി വിദഗ്ധനായ ബ്രൂണോയുടെ കിക്ക് ന്യൂകാസിൽ ഗോൾ കീപ്പർ തട്ടിയകറ്റുകയായിരുന്നു.
ന്യൂകാസിൽ പോസ്റ്റിലേക്ക് പൊരുതിക്കളിച്ച യുനൈറ്റഡിെൻറ നീക്കങ്ങൾക്ക് 86ാം മിനുറ്റിൽ ഫലം കണ്ടു. ബ്രൂണോ ഫെർണാണ്ടസിെൻറ തകർപ്പൻ ഗോൾ. തൊട്ടുപിന്നാലെ 90ാം മിനുറ്റിൽ ആരോൺ വാൻബിസാകയും 96ാം മിനുറ്റിൽ മാർകസ് റാഷ്ഫോഡും യുനൈറ്റഡിനായി സ്കോർ ചെയ്തതോടെ ന്യൂകാസിൽ തരിപ്പണമായി. നാലു മത്സരങ്ങളിൽ നിന്നും ആറുപോയൻറുമായി 14ാം സ്ഥാനത്താണ് യുനൈറ്റഡിപ്പോൾ.
ശനിയാഴ്ച നടന്ന മത്സരങ്ങളിൽ ലിവർപൂൾ എവർട്ടനോടും ചെൽസി സതാംപ്ടനോടും സമനില വഴങ്ങിയപ്പോൾ ആഴ്സനലിനെ ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റി തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.