Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​കളിക്കിടെ തന്നെ കുരങ്ങനെന്നു വിളിച്ചു, അവ​െൻറ മുഖത്തടിക്കാൻ കഴിയാത്തതിൽ സങ്കടം
cancel
Homechevron_rightSportschevron_rightFootballchevron_right​'കളിക്കിടെ തന്നെ...

​'കളിക്കിടെ തന്നെ കുരങ്ങനെന്നു വിളിച്ചു, അവ​െൻറ മുഖത്തടിക്കാൻ കഴിയാത്തതിൽ സങ്കടം'

text_fields
bookmark_border

പാരിസ്​: ഫ്രഞ്ച്​ ലീഗിലെ പി.എസ്​.ജി -ഒളിമ്പിക്​ മാഴ്​സെ മത്സരത്തെ ഫുട്​ബാളിനെക്കാൾ ഗുസ്​തിയോ ​േബാക്​സിങ്ങോ​ എന്ന്​ വിശേഷിപ്പിക്കുന്നതാവും നല്ലത്​. ചാമ്പ്യൻ പി.എസ്​.ജിയ​ുടെ സീസണിലെ തുടർച്ചയായ രണ്ടാം തോൽവിയായി മാറിയ കളിക്കു പിന്നാലെ ഏറെയും ചർച്ചയായത്​ ചുവപ്പു കാർഡുകളും,താരങ്ങൾ തമ്മിലെ കൈയാങ്കളിയും, നെയ്​മറി​െൻറ വംശീയാധിക്ഷേപ ആരോപണവും.നെയ്​മർ ഉൾപ്പെടെ ഇരുടീമിലുമായി അഞ്ചുപേരെയാണ്​ റഫറി ചുവപ്പുകാർഡ്​ നൽകി പുറത്താക്കിയത്​

കളിക്കു ​ശേഷമാണ്​ എതിർ ടീം അൽവാരോ ഗോൺസാലസ്​ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയുമായി നെയ്​മർ രംഗത്തെത്തിയത്​. ഇതുകാരണമാണ്​ ഗോൺസാലസി​െൻറ തലക്കു പിന്നിൽ താൻ ഇടിച്ചതെന്നും നെയ്​മർ വ്യക്തമാക്കുന്നു. കളത്തിലെ സംഘർഷത്തിനിടെ ഗോൺസാലസ്​ തന്നെ കുരങ്ങൻ എന്ന്​ വിളി​െച്ചന്നും ഇതാണ്​ പ്രകോപിപ്പിച്ചതെന്നുമാണ്​ നെയ്​മറി​െൻറ ആരോപണം.


'വാർ' പരിശോധനയിൽ ഞാൻ ചൂടാവുന്നത്​ മാത്രമാണ്​ കണ്ടത്​. അൽവാരസ്​ വിളിച്ചത്​ ​േകട്ടില്ല' -നെയ്​മർ പറയുന്നു.കളിക്കു പിന്നാലെ ട്വിറ്ററിലായി കൊമ്പുകോർക്കൽ. 'അവ​െൻറ മുഖത്തടിക്കാൻ കഴിയാത്തതിലാണ്​ എ​െൻറ സങ്കടം' എന്ന ട്വീറ്റുമായി നെയ്​മർ വീണ്ടുമെത്തി.

മറുപടിയുമായി ഗോൺസാലസും വന്നു. വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം നിഷേധിച്ച ഗോൺസാലസ്​ പരാജയം ഉൾക്കൊള്ളാൻ കഴിയാത്തതി​െൻറ പ്രശ്​നമാണ്​ നെയ്​മറു​ടേതെന്നും, കളിയിലെ കാര്യം അവിടെ തീർക്കണമെന്നുമായിരുന്നു ട്വീറ്റ്​.

കോവിഡ് മുക്തമായ നെയ്​മറും ഏഞ്ചൽ ഡി മരിയയും കളത്തിൽ തിരിച്ചെത്തിയ മത്സരം വിവാദങ്ങളുടേതായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGangel di mariaNeymar
Next Story