Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘ഞങ്ങളുടെ ജീവിതം...

‘ഞങ്ങളുടെ ജീവിതം പൂർണമാക്കാൻ മാവി എത്തി’; നെയ്മറിനും ബ്രൂണക്കും പെൺകുഞ്ഞ് പിറന്നു

text_fields
bookmark_border
‘ഞങ്ങളുടെ ജീവിതം പൂർണമാക്കാൻ മാവി എത്തി’; നെയ്മറിനും ബ്രൂണക്കും പെൺകുഞ്ഞ് പിറന്നു
cancel

സൗദി ക്ലബ് അൽ ഹിലാലിന്‍റെ ബ്രസീൽ സൂപ്പർതാരം നെയ്മറിനും പങ്കാളി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. പിതാവായ കാര്യം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ താരം തന്നെയാണ് അറിയിച്ചത്.

‘ഞങ്ങളുടെ ജീവിതം പൂർണമാക്കാൻ മാവി എത്തി’ -നെയ്മർ ശനിയാഴ്ച രാവിലെ എക്സിൽ കുറിച്ചു. മകളെ സ്വാഗതം! ഇതിനകം തന്നെ നീ ഞങ്ങളുടെ പ്രിയപ്പെട്ടവളായി.. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദിയെന്നും താരം കൂട്ടിച്ചേർത്തു. ഇരുവരും കുട്ടിയെ കൈയിലെടുത്ത് നിൽക്കുന്നതിന്‍റെയും ചുംബിക്കുന്നതിന്‍റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രമുഖരും താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് നെയ്മറിനും ബ്രൂണക്കും ആശംസകൾ അറിയിച്ചത്. അൽ ഹിലാലും താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ചു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് താരം ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയിൽനിന്ന് സൗദി ക്ലബിലേക്ക് ചുവടുമാറ്റിയത്. ഏപ്രിലിലാണ് പങ്കാളി ഗർഭിണിയാണെന്ന വിവരം നെയ്മർ വെളിപ്പെടുത്തുന്നത്.

താരത്തിന് മറ്റൊരു ബന്ധത്തിൽ 12 വയസ്സുള്ള ഡാവി ലൂക എന്ന മകനുണ്ട്. 2020ൽ കോവിഡ് കാലത്താണ് മോഡലും സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറുമായ ബ്രൂണയും നെയ്മറും തമ്മിൽ പ്രണയത്തിലാകുന്നത്. 2022ലാണ് ബന്ധം പുറംലോകം അറിയുന്നത്. എന്നാൽ, അതേ വർഷം തന്നെ ഇരുവരും പിരിഞ്ഞു. പിന്നാലെ കഴിഞ്ഞ ജനുവരിയിൽ പ്രശ്‌നങ്ങൾ പറഞ്ഞുപരിഹരിക്കുകയായിരുന്നു.

ഇതിനിടെ ഗർഭിണിയായ ബ്രൂണയോട് പരസ്യമായി ക്ഷമാപണം നടത്തി നെയ്മർ രംഗത്തുവരികയും ചെയ്തു. പ്രണയിച്ച് വഞ്ചിച്ചെന്ന പരാതികൾക്കു പിന്നാലെയാണ് ബ്രൂണയോട് ഇൻസ്റ്റഗ്രാമിലൂടെ താരം ക്ഷമാപണം നടത്തിയത്. തനിക്ക് തെറ്റുപറ്റിയെന്നും നീയില്ലാത്തൊരു ജീവിതം ആലോചിക്കാനാകുന്നില്ലെന്നും താരം പറഞ്ഞു. ബ്രൂണക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത് കുറിപ്പിലാണ് താരം മാപ്പപേക്ഷ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neymar JrAl HilalBruna Biancardi
News Summary - Neymar announces the birth of his daughter with Bruna Biancardi
Next Story