കോവിഡ് ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചിട്ടില്ല; നെയ്മർ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുമെന്ന് യുവേഫ
text_fieldsയുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ കോവിഡ് ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മറിനെതിരെ നടപടിയില്ല. ബയേൺ മ്യൂണിക്കിനെതിരെ നടക്കുന്ന കലാശപ്പോരിൽ താരത്തെ വിലക്കിയേക്കില്ലെന്നാണ് റിപ്പോർട്ട്. നെയ്മറിനെതിരെ കൂടുതല്‍ നടപടിയുണ്ടാകില്ലെന്ന് യുവേഫ വ്യക്തമാക്കിയതായി ഡെയ്‌ലി മിററാണ് വാർത്ത പുറത്തുവിട്ടത്. അതോടെ മികച്ച ഫോമിലുള്ള നെയ്മർ പി.എസ്.ജിയെ മുന്നിൽ നിന്ന് നയിക്കും.
നെയ്മര്‍ കോവിഡ് ചട്ടം ലംഘിച്ചതായി ഇതുവരെ ഒരു പരാതിയും യുവേഫയുടെ അച്ചടക്ക സമിതിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങള്‍ക്കും നടപടിയിലേക്കും പോകണ്ടെന്ന നിലപാടിലാണ് യുവേഫ. ലെയ്പ്‌സിഗിനെതിരായ സെമി ഫൈനൽ മത്സരത്തിനിടെയായിരുന്നു വിവാദമായ സംഭവം.
മത്സരം എതിരില്ലാത്ത മൂന്ന് ഗോളിന് പി.എസ്.ജി വിജയിച്ചതിന് പിന്നാലെ ലെയ്പ്‌സിഗ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ബെര്‍ഗുമായി നെയ്മർ ജഴ്‌സി കൈമാറുകയായിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെൻറുകള്‍ സംഘടിപ്പിക്കുന്നത്. മത്സരത്തിനിടെയുള്ള അതിരുവിട്ട ആഹ്ളാദ പ്രകടനങ്ങൾ പോലും വിലക്കി താരങ്ങള്‍ക്കായി ബയോബബിള്‍ സുരക്ഷയൊരുക്കിയ സാഹചര്യത്തിലായിരുന്നു നെയ്മര്‍ ജഴ്‌സി കൈമാറി ചട്ടലംഘനം നടത്തിയത്. കോവിഡ് നിയമപ്രകാരം 14 ദിവസത്തെ ക്വാറൻറീന് സാധ്യതയുള്ള ലംഘനമായിരുന്നു നെയ്മറിേൻറത്. എന്നാൽ, യുവേഫയുടെ പുതിയ തീരുമാനം പി.എസ്.ജിക്ക് ആശ്വാസം പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.