ഖത്തറിലേത് എന്‍റെ അവസാന ലോകകപ്പാകും; കൂടുതൽ കളിക്കാനുള്ള മാനസിക പ്രാപ്തി ഇല്ല -നെയ്മർ
text_fieldsസാവോപോളോ: ഖത്തറിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് തന്‍റെ അവസാനത്തേത് ആകുമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ''നെയ്മർ ആൻഡ് ദി ലൈൻ ഓഫ് കിങ്സ്' എന്ന ഡോക്യൂമെന്‍ററിയിലാണ് താരത്തിന്‍റെ പ്രതികരണം.
''ഖത്തറിലേത് എന്‍റെ അവസാനത്തെ ലോകകപ്പാകുമെന്ന് ഞാൻ കരുതുന്നു. ഞാൻ അത് അവസാനത്തെ ലോകകപ്പെന്ന പോലെയാണ് സമീപിക്കുന്നത്. കൂടുതൽ കാലം കളിക്കാൻ കളിക്കാനുള്ള മനസ്സാന്നിധ്യം എനിക്കുണ്ടോയെന്ന് അറിയില്ല.
ലോകകപ്പ് ലഭിക്കാൻ ഞാൻ എന്നെക്കൊണ്ട് ആകുന്നതെല്ലാം ചെയ്യും. ഞാൻ വളർന്നുതുടങ്ങിയപ്പോൾ മനസ്സിലുള്ള മോഹമാണ് അത്. അത് നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു'' -നെയ്മർ പറഞ്ഞു.
29 കാരനായ നെയ്മർ ബ്രസീലിനായി 2010ലാണ് അരങ്ങേറിയത്. 114 മത്സരങ്ങളിൽ കളത്തിലിറങ്ങിയ നെയ്മർ 69 ഗോളും നേടി. ബ്രസീലിനായി 2014, 2018 ലോകകപ്പുകളിലാണ് നെയ്മർ കളത്തിലിറങ്ങിയത്. ബ്രസീലിനൊപ്പം കോൺഫെഡറേഷൻ കപ്പും ഒളിമ്പിക്സ് സ്വർണവും നെയ്മർ നേടിയിട്ടുണ്ട്. 2019ൽ ബ്രസീൽ കോപ്പ അമേരിക്ക കിരീടം നേടിയെങ്കിലും പരിക്ക് മൂലം നെയ്മർ ടീമിലില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.