നെയ്മർ തുടങ്ങി; അൽ-ഹിലാലിൽ ആദ്യ ഗോളടിച്ച് സൂപർ താരം
text_fieldsതെഹ്റാൻ: അൽ-ഹിലാലിനായി ആദ്യ ഗോൾ നേടി സൂപർ താരം നെയ്മർ. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നസ്സാജി മാസന്ദരനെതിരായ കളിയിൽ 3-0ന് അൽ-ഹിലാൽ വിജയിച്ചു. മത്സരത്തിൽ 58ാം മിനിറ്റിലായിരുന്നു നെയ്മറിന്‍റെ ഗോൾ.
18ാം മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച്ചാണ് അൽ-ഹിലാലിന്‍റെ ആദ്യ ഗോൾ നേടിയത്. ഇൻജുറി ടൈമിൽ സലേഹ് അൽ ഷെഹരിയും ഗോൾ നേടി.
മത്സരത്തിനിടെയുണ്ടായ വാക്കേറ്റം ഇരു ടീമിലെയും താരങ്ങൾക്ക് ചുവപ്പുകാർഡ് കിട്ടാൻ കാരണമായി. അൽ ഹിലാലിന്‍റെ അലക്സാണ്ടർ മിട്രോവിച്ചും നസ്സാജിയുടെ അമീർ മുഹമ്മദ് ഹൌഷ്മാൻദും തമ്മിലാണ് തർക്കമുണ്ടായത്. പിന്നാലെ മറ്റ് താരങ്ങളും രംഗത്തെത്തിയതോടെ മത്സരം തടസപ്പെട്ടു. ഇതോടെ അൽ ഹിലാലിന്‍റെ സൽമാൻ അൽ ഫരാജിനും നസ്സാജിയുടെ അമീർ മുഹമ്മദ് ഹൌഷ്മാൻദും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഡിയിൽ രണ്ട് കളിയിൽ നിന്ന് ഒരു ജയവുമായി അൽ-ഹിലാലാണ് മുന്നിൽ. ആദ്യ മത്സരത്തിൽ നാവ്ബഹോറിനോട് സമനില വഴങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.