എൻഗോളോ കാെൻറ: ഫുട്ബാളിലെ ഭാഗ്യ നക്ഷത്രം
text_fieldsപോർടോ: പോസ്റ്റിനോളം പൊക്കത്തിൽ എട്ടടി ഉയരെ ഗുൻഡോഗനും സ്റ്റർലിങ്ങും ചാടുേമ്പാൾ ഡിഫൻഡറായും, മറു ബോക്സിനുള്ളിൽ റൂബൻ ഡയസും കെയ്്ൽ വാകറും നടത്തിയ ജംപ് ക്ലിയറൻസുകൾക്കിടയിൽ ഗോളിലേക്കൊരു ഹെഡ്ർ ഉതിർക്കാനും, മധ്യനിരയിൽ ചെൽസിയുടെ കളിമെനയുന്നതിനും, കൗണ്ടർ അറ്റാക്കിൽ തിമോ വെർണർക്കൊപ്പം മൈതാനം നെടുനീളെ ഒാടുനുമെല്ലാം നീലക്കുപ്പായത്തിൽ ഒരേയൊരാൾ. എൻഗോളോ കാെൻറ എന്ന ഫുട്ബാളിലെ ഭാഗ്യ നക്ഷത്രം. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും കോച്ച് പെപും പരാജയപ്പെട്ടതും കാെൻറയെ പോലൊരു മധ്യനിരക്കാരെൻറ അഭാവത്തിലായിരുന്നു. 10 ബാൾ റിക്കവറി, ഏറ്റവും നിർണായകമായ മൂന്ന് ടാക്ലിങ്. അതിൽ ഒന്ന് ഗോളുറപ്പിച്ച കെവിൻ ഡി ബ്രുയിെൻറ മുന്നേറ്റം ൈസ്ലഡ് ചെയ്ത് തട്ടിയകറ്റിയ നീക്കം. അങ്ങനെ ചെൽസി വിജയത്തിൽ കളിയിലെ താരമായി മാറി കാെൻറ.
നീലപ്പടയുടെ ഭാഗ്യനക്ഷത്രമെന്നായിരുന്നു കാെൻറയെ കുറിച്ച് കോച്ച് തോമസ് തൂഹലിെൻറ വിശേഷണം. ഫ്രഞ്ചുകാരെൻറ കരിയറിലൂടെ തിരിഞ്ഞു നോക്കിയാൽ അതുറപ്പിക്കാം. ഫ്രഞ്ച് ലീഗ് ഒന്നിലും രണ്ടിലും കളിച്ച താരം, 2015-16 സീസണിൽ ലെസ്റ്റർ സിറ്റിയിലെത്തിയപ്പോൾ പ്രീമിയർ ലീഗിലെ അരങ്ങേറ്റം തന്നെ കിരീടത്തിൽ അവസാനിച്ചു. അടുത്ത സീസണിൽ ചെൽസിക്കൊപ്പം പ്രീമിയർ ലീഗ് കിരീടം. നാലു സീസൺ കൊണ്ട് ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങൾ കൂടി. ഇതിനിടയിൽ ഫ്രാൻസിനൊപ്പം 2018 ലോകകപ്പ് വിജയവുമായി കാെൻറ സ്വന്തക്കാർക്ക് ഭാഗ്യവും എതിരാളികൾക്ക് സൈലൻറ് കില്ലറുമാവുന്നു.
തൂഹൽ സ്പർശം
ക്ലബ് ഉടമയെ ആദ്യമായി കാണാനെത്തുേമ്പാൾ, കണിക്കാഴ്ച പോലെ കൈയിൽ കരുതിയത് ലോകഫുട്ബാളിലെ ഏതൊരു കോച്ചും ഉടമയും ആഗ്രഹിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം. ചെൽസി കോച്ച് തോമസ് തൂഹലിന് മാത്രം ലഭിക്കുന്ന ഭാഗ്യമായിരിക്കും അത്. ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡിനെ 18 മാസത്തെ സേവനത്തിനു ശേഷം പറഞ്ഞുവിട്ട്, ജനുവരി 26ന് സ്ഥാനമേൽക്കുേമ്പാൾ പരിശീലകർക്ക് ഇരിപ്പുറക്കാത്ത ചെൽസിയിലെ ഹോട് സീറ്റിനെ മുൻ പി.എസ്.ജി കോച്ച് തൂഹലും അത്ര വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ചൂടൻ മുതലാളി റൊമാൻ അബ്രമോവിച്ചുമായുള്ള കൂടിക്കാഴ്ചക്കും കോച്ച് തിടുക്കം കൂട്ടിയില്ല.
പക്ഷേ, കളത്തിൽ തെളിയിച്ച്, 123ാം ദിവസം ഉടമയെ കാണാനെത്തുേമ്പാൾ കൈ നിറയെ നേട്ടങ്ങളുണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുക എന്ന ദൗത്യം മാത്രം നൽകിയ പരിശീലകൻ നാലു മാസംകൊണ്ട് തിരികെ നൽകിയത് ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗിലെ നാലാം സ്ഥാനവും. 30 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 19 ജയവും അഞ്ചു തോൽവിയും.
ലാംപാർഡിെൻറ കൈയിലുണ്ടായിരുന്ന ടീമിനെ മികച്ച വിന്നിങ് ഫോർമേഷനാക്കി മാറ്റിയ കോച്ചിങ് മാജിക്. വെർണർ, ജോർജിന്യോ, മാസൺമൗണ്ട് ഗോൾ മെഷീൻ മുതൽ ഗോളി എഡ്വേഡോ മെൻഡി വരെ നിറഞ്ഞുനിൽക്കുന്ന തുറുപ്പുശീട്ടുകൾ. 18 മാസത്തെ കരാർ നൽകിയ തൂഹലിന് അബ്രമോവിച്ച് ഒരുക്കിയ സർപ്രൈസ് സമ്മാനം എന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.
യൂറോപ്പ് ഈസ് ബ്ലൂ
ഡിറ്റക്ടിവ് നോവലിെൻറ എല്ലാ ത്രില്ലറും ചേർന്നതാണ് ചെൽസിയുടെ ഇൗ കിരീടയാത്ര. തിയാഗോ സിൽവയും തിമോ വെർണറും എൻഗോളോ കാെൻറയും ഉൾപ്പെടെ ഒരുപിടി താരങ്ങളും കീശനിറയെ കാശുള്ള ഒരു മുതലാളിയും ഉണ്ടായിട്ടും കളി ശരിയാവാത്ത ചെൽസിയെ തീരമണിയിക്കാനെത്തിയ ഷെൽലക് ഹോംസായി തോമസ് തൂഹൽ എന്ന പരിശീലകൻ. എണ്ണിയെടുത്ത ദിനങ്ങൾപോലെ മുന്നിലുണ്ടായിരുന്നത് വെറും 123 ദിവസം. കണക്കുകൂട്ടലുകൾ പിഴക്കാത്ത ഒരു കുറ്റാന്വേഷകെൻറ വിരുേതാടെ, തൂഹൽ ടീമിനെ നയിച്ചപ്പോൾ കൈയിലെത്തിയത് യൂറോപ്യൻ ഫുട്ബാളിെൻറ രാജകിരീടം. ഒടുവിൽ, 123ാം ദിനത്തിൽ തൂഹൽ, തന്നെ ജോലിക്ക് നിർത്തിയ ഉടമയെ കാണാനെത്തി. ഇടംകൈയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവുമായി നെട്ടല്ലു നിവർത്തി ഏറ്റവും അഭിമാനമുള്ള തൊഴിലാളിയായി തൂഹൽ ചെൽസി ഉടമ ശതകോടീശ്വരൻ റൊമാൻ അബ്രമോവിച്ചിന് മുന്നിൽ നടുനിവർത്തി നിന്നു.
തപ്പിത്തടഞ്ഞുനിന്ന ഫ്രാങ്ക് ലാംപാർഡിെൻറ ചെൽസിയെ നാലു മാസംകൊണ്ട് ടാക്ടിക്കൽ ഫുട്ബാളിെൻറ അപ്പോസ്തലന്മാരാക്കി യൂറോപ്യൻ ചാമ്പ്യൻ പദവിയിലെത്തിച്ച കൺകെട്ടിെൻറ ആൻറിൈക്ലമാക്സ്.
പെപ് ഗ്വാർഡിയോളയെന്ന പരിശീലകനും ലോകഫുട്ബാളിൽ ഏറ്റവും കരുത്തുറ്റ ആക്രമണസംഘവുമെല്ലാം ഉണ്ടായിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് തങ്ങളുടെ ആദ്യ യൂറോപ്യൻ കിരീടം സ്വന്തമാക്കാനായില്ല. വേഗവും കൃത്യതയും നിറഞ്ഞ ആക്രമണങ്ങളൊന്നും രക്ഷയായില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ ഒാൾഒൗട്ട് അറ്റാക്കിനെ കുറ്റമറ്റ പ്രതിരോധംകൊണ്ട് ചെറുത്ത ചെൽസി ആദ്യ പകുതിയിലെ 42ാം മിനിറ്റിൽ ഉജ്ജ്വലമായൊരു കൗണ്ടർ അറ്റാക് ഗോളിലൂടെ തവിടുപൊടിയാക്കി കപ്പുയർത്തി.
ഗോൾ കീപ്പർ എഡ്വേഡ് മെൻഡി തിമോ വെർണറിലേക്ക് നീട്ടിനൽകിയ പന്തിനെ, വിങ്ങിൽനിന്ന് സ്വീകരിച്ച മാസൺ മൗണ്ട്, പിഴക്കാത്ത ലോങ് ക്രോസിലൂടെ കായ് ഹാവെർട്സിലേക്ക് മറിച്ചു. സിറ്റി പ്രതിരോധപ്പൂട്ട് പൊളിച്ച് മുന്നേറിയ ഹാവെർട്സ്, അഡ്വാൻസ് ചെയ്ത ഗോളി എഡേഴ്സനെയും മറികടന്ന് അനായാസം വലകുലുക്കിയപ്പോൾ കിരീടം നിർണയിച്ച ഗോൾ പിറന്നു. പ്രീമിയർ ലീഗ് കിരീടമണിഞ്ഞെത്തിയ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായി മൂന്നാം മത്സരത്തിലാണ് ചെൽസിയോട് തോൽവി വഴങ്ങുന്നത്. 10 വർഷത്തിനിടെ അഞ്ച് ലീഗ് കിരീടം സ്വന്തമായെങ്കിലും ചാമ്പ്യൻസ് ലീഗിന് സിറ്റി ഇനിയും കാത്തിരിക്കണം. അതേസമയം, 2011-12 ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ രണ്ടാം കിരീടമാണിത്.
വിനയായ പരിക്കുകൾ
കെവിൻ ഡിബ്രുയിൻ നയിച്ച ക്രിയേറ്റിവ് ഗെയിമിലൂടെ റഹിം സ്റ്റർലിങ്ങും റിയാദ് മെഹ്റസും ഫിൽ ഫോഡനും തുടരെ ആക്രമണങ്ങളുമായി ചെൽസി ഗോൾമുഖം പ്രകമ്പനം കൊള്ളിച്ച ആദ്യ 20 മിനിറ്റ് നേരം. അതിനിടയിൽ, ചെൽസി ഗോൾമുഖം കോട്ടപോലെ കാത്തത് തിയാഗോ സിൽവയുടെ തലയെടുപ്പായിരുന്നു. അേൻറാണിയോ റൂഡിഗറും ക്യാപ്റ്റൻ സെസാർ അസ്പിലിക്യൂറ്റയും നല്ല കൈയാളുകളായി. ഇതിനിടയിലാണ് തിയാഗോ പരിക്കേറ്റ് പുറത്താവുന്നത്.
രണ്ടാം പകുതിയിലെ 60ാം മിനിറ്റിലാണ് അേൻറാണിയോ റൂഡിഗറുടെ ഫൗളിൽ സിറ്റിയുടെ തലച്ചോറായ ഡിബ്രുയിൻ പരിക്കേറ്റ് വീഴുന്നത്. നെറ്റിയിലും കണ്ണിനും കൂട്ടിയിടിയിൽ പരിക്കുപറ്റിയ ബെൽജിയം താരത്തിന് പിന്നീട് തുടരാൻ കഴിഞ്ഞില്ല. പകരം ജീസസും ശേഷം സബ്സ്റ്റിറ്റ്യൂഷനിലൂടെ സിൽവക്കു പകരം ഫെർണാണ്ടീന്യോയും (64) സ്റ്റർലിങ്ങിനു പകരം സെർജിയോ അഗ്യൂറോയും (77) വന്നെങ്കിലും കളിയിൽനിന്ന് സിറ്റി ഏറെ അകലെയെത്തിപ്പോയിരുന്നു. അവസാന മിനിറ്റുകളിലെ മാരക ആക്രമണംകൊണ്ടൊന്നും ചെൽസി പ്രതിരോധം പിളർത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.