ആഫ്രിക്കയിൽ ആര് വാഴും? നൈജീരിയ-ഐവറി കോസ്റ്റ് ഫൈനൽ ഇന്ന്
text_fieldsഅബിദ്ജാൻ (ഐവറി കോസ്റ്റ്): വൻകരയുടെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇന്ന് കലാശക്കളി. ആതിഥേയരായ ഐവറി കോസ്റ്റിന് നൈജീരിയയാണ് എതിരാളികൾ. ഗജവീരന്മാരെന്നറിയപ്പെടുന്ന ഐവറി കോസ്റ്റ് മൂന്നാം കിരീടം തേടിയാണ് സ്വന്തം കാണികൾക്കു മുന്നിൽ ഇറങ്ങുന്നത്. സൂപ്പർ ഈഗിൾസ് നാലാം ചാമ്പ്യൻപട്ടവും ലക്ഷ്യമിടുന്നു.
ഗ്രൂപ് എയിലാണ് നൈജീരിയയും ഐവറി കോസ്റ്റും തുടങ്ങിയത്. ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നൈജീരിയ ഒറ്റ ഗോളിന് ജയിച്ചു. പ്രീക്വാർട്ടറിൽ കാമറൂണിനെയും ക്വാർട്ടർ ഫൈനലിൽ അംഗോളയെയും സെമി ഫൈനൽ ടൈബ്രേക്കറിൽ ദക്ഷിണാഫ്രിക്കയെയും തോൽപിച്ചാണ് ഈഗിൾസിന്റെ വരവ്. ഐവറി കോസ്റ്റാവട്ടെ നോക്കൗട്ടിൽ യഥാക്രമം നിലവിലെ ചാമ്പ്യന്മാരായ സെനഗാൾ, മാലി, കോംഗോ എന്നിവരെയും മറികടന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.