നെയ്മറുമായുള്ള കരാർ റദ്ദാക്കിയത് ലൈംഗിക പീഡനക്കേസുമായി സഹകരിക്കാത്തതിനാലെന്ന് നൈക്കി
text_fieldsന്യുയോർക്ക്: ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറുമായുള്ള 15 വർഷമായുള്ള കരാർ ഒഴിവാക്കിയതിെൻറ കാരണം വെളിപ്പെടുത്തി പ്രമുഖ കായിക ഉൽപന്ന നിർമാതാക്കളായ നൈക്കി. നെയ്മർക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയുമായുള്ള അന്വേഷണത്തിൽ സഹകരിക്കാത്തതിനാലാണ് കരാർ റദ്ദാക്കുന്നതെന്ന് കമ്പനി അറയിച്ചു.
അന്വേഷണം പൂർണമാവാത്തതിനാൽ കേസിനെക്കുറിച്ച് വിശദമായി പറയുന്നില്ലെന്നില്ലെന്ന് കമ്പനി അറിയിച്ചു. 2020 ഓഗസ്റ്റിൽ തന്നെ നെയ്മറുമായുള്ള കരാർ റദ്ദാക്കുന്നുവെന്ന് നൈക്കി അറിയിച്ചിരുന്നെങ്കിലും കാരണം പുറത്തുവിട്ടിരുന്നില്ല.
2016ൽ നൈക്കിയിലെ ജീവനക്കാരി നെയ്മർക്കെതിരെ ലൈംഗിക ആരോപണം ഉയർത്തിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. നെയ്മർ തന്നെ ന്യൂയോർക്കിലെ ഹോട്ടലിൽ വെച്ച് ബലമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു വെളിപ്പെടുത്തൽ. നെയ്മർ ബാഴ്സലോണക്കായി കളിക്കുന്ന സമയത്തായിരുന്നു ആരോപണം ഉയർന്നത്.
രണ്ടുവർഷത്തിന് ശേഷം പരാതി ലഭിച്ചെങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച് മറച്ചുവെക്കുകയായിരുന്നെന്ന് നൈക്കി പറഞ്ഞു. എന്നാൽ നെയ്മറുടെ പ്രതിനിധികൾ വിഷയത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിക്കാൻ തയ്യാറായിയിട്ടില്ല. എന്നാൽ നെയ്മറുടെ വക്താക്കളിലൊരാളായ വനിത സംഭവം കെട്ടിച്ചമതാണെന്ന് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
സൂപ്പർ താരത്തിൻെറ 13ാം വയസിലാണ് കമ്പനിയുമായി കരാറിലെത്തിയത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ താരമായ നെയ്മർ നൈക്കിയുടെ മുഖ്യശത്രുവായ പ്യൂമയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.കളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനൊപ്പം ശരീരത്തിലെ ടാറ്റുകളും വ്യത്യസ്ത ഹെയർസ്റ്റൈലുകളും കൂടി ആയതോെട നെയ്മർ പരസ്യവിപണിയിലും താരമായിരുന്നു. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായികതാരങ്ങളുടെ പട്ടികയിൽ ആറാമനാണ് നെയ്മർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.