‘രാജ്യത്തിനുവേണ്ടി കളിക്കുന്നത് നിർത്താൻ ആരും ആഗ്രഹിക്കുന്നില്ല’
text_fieldsഇരുപതാണ്ട് തികയുന്ന അന്താരാഷ്ട്ര കരിയറിന് ഫൈനൽ വിസിൽ മുഴക്കി സുനിൽ ഛേത്രി നീലക്കുപ്പായമഴിക്കുകയാണ്. സംഭവബഹുലമായ കരിയറിനാണ് ഇതോടെ അന്ത്യമാവുന്നത്. വിരമിക്കൽ തീരുമാനത്തെ കുറിച്ച് ഇന്ത്യൻ നായകൻ സംസാരിക്കുന്നു...
? വിരമിക്കൽ തീരുമാനത്തിനു പിന്നിൽ
ഒരു മാസമായി ഇങ്ങനയൊരു ചിന്ത തുടങ്ങിയിട്ട്. സമയമായെന്ന തോന്നലും ഉൾക്കാഴ്ചയും വന്നു. അത് എന്നിൽ സാവധാനത്തിലും സ്ഥിരമായും ഓരോ ദിവസവും വളർന്നു. അവസാനം ഞാൻ ഈ തീരുമാനത്തിലെത്തി. ശരിയായ തീരുമാനമെടുത്തുവെന്നാണ് ഞാൻ കരുതുന്നത്. 2024 ജൂൺ ആറിലേത് എന്റെ കരിയറിലെ ഏറ്റവും വലിയ ഗെയിമുകളിലൊന്നാണ്. ദേശീയ ടീമിന് ഇത് വളരെ പ്രധാനമാണ്. അതിനാൽ, കുവൈത്തിനെതിരെ ഞങ്ങൾ മികച്ച പ്രകടനം നടത്തുമെന്നും ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
? മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുന്നത് ബൂട്ടഴിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണോ? സമ്മർദമൊന്നുമില്ലെന്ന് താങ്കൾ പറഞ്ഞു. എന്നാൽ ഈ ഗെയിം ജയിക്കാൻ അതിയായി ആഗ്രഹിക്കുന്നുമുണ്ടല്ലോ.
അതെ, പക്ഷേ എന്റെ സ്വന്തം കാര്യം രണ്ടാമതേ വരുന്നുള്ളൂ. ആദ്യം ചെയ്യേണ്ടത് രാജ്യത്തിനുവേണ്ടിയാണ്. അത് നമ്മുടെ കൈയിലായതിനാൽ നമുക്ക് ചെയ്യേണ്ടതുണ്ട്. ഞങ്ങൾ ഇതുവരെ കഴിയാത്ത മൂന്നാം റൗണ്ട് യോഗ്യത കൈവരിക്കാൻ ഹോം ഗ്രൗണ്ടിൽ ജയിക്കേണ്ടതുണ്ട്. എന്നിട്ട് ഏഷ്യയിലെ ഏറ്റവും മികച്ചതായി അഭിമാനം കൊള്ളുക. ഒരിക്കൽ ഞങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, എന്റെ അവസാനത്തെ കളി വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നുവെന്ന് ഓർത്തെടുക്കാൻ കഴിയുന്നത് നല്ലതാകും. ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്ക് രാജ്യത്തെ സംഭാവന ചെയ്യാൻ എനിക്ക് കഴിഞ്ഞുവെന്നതും.
? ജൂൺ ആറിലെ മത്സരത്തിനുശേഷം താങ്കൾ വിരമിക്കുകയാണ്. എന്തുകൊണ്ട് ടീം ഔദ്യോഗികമായി മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുന്ന ഖത്തറിനെതിരായ ജൂൺ 11ലെ മത്സരം താങ്കൾ കളിക്കുന്നില്ല.
അത് ഒരു സഹജാവബോധമാണെന്ന് പറയാം. സാൾട്ട് ലേക്കിലേതും ഖത്തറിലേതും തമ്മിൽ വ്യത്യാസമുണ്ട്. ഒന്ന് ഹോം മത്സരമാണ്. രണ്ട് വഴികളിലും എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഖത്തറിനെതിരെ പോയന്റ് നേടണമെന്നത് ശരിതന്നെ. ഞങ്ങളുടെ ടീം തികച്ചും കഴിവുള്ളവരാണ്. അതിന് ടീം തയാറാണെന്ന് ഞാൻ കരുതുന്നു. എല്ലാം ചേർത്തുവെച്ച് ജൂൺ ആറിലേത് രാജ്യത്തിനു വേണ്ടിയുള്ള അവസാന കളിയായി തീരുമാനിക്കാൻ എന്നെ പ്രേരിപ്പിച്ചു.
? ഒരു ദേശീയ ടീം കളിക്കാരനെന്ന നിലയിൽ 19 വർഷത്തെ സംഗ്രഹിക്കാമോ
അത് മികച്ചതാണ്. അതൊരു സ്വപ്നമാണ്. എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. പക്ഷേ, അതൊരു സുന്ദരമായ സ്വപ്നമാണ് എന്നതാണ് സംഗ്രഹം. 19 വർഷമായി ദേശീയ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അത്യധികം ഭാഗ്യവാനാണ്. രാജ്യത്തിനായി പങ്കെടുക്കാനും കളിക്കാനും കഴിഞ്ഞു. എന്നിൽനിന്ന് ആർക്കും എടുത്തുകളയാൻ കഴിയാത്ത കാര്യമാണിത്. അതിനായി സംഭാവനകൾ നൽകിയ എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്. ആ തോന്നലിനെ പറഞ്ഞ് ക്ലീഷേയാക്കുന്നില്ല.
? വ്യക്തിപരമായി, ഈ തീരുമാനം താങ്കൾക്കും കുടുംബത്തിനും എന്ത് വികാരമുണ്ടാക്കി
അതൊരു സമ്മിശ്ര വികാരമായിരുന്നു. പക്ഷേ, ഞാൻ അവരോട് പറഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി. എന്ത് നേട്ടം കൈവരിച്ചാലും എന്റെ മുഴുവൻ കുടുംബവും അഭിമാനിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. 19 വർഷമായി ഞാൻ ഇത് ചെയ്യുന്നു. അവർ അതിരറ്റ സന്തോഷത്തിലാണ്. സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളിൽ ഒന്നാണിതെന്ന് ഞാൻ കരുതുന്നു. പക്ഷേ, ഞാൻ അവരോട് പറഞ്ഞപ്പോൾ, അവർ അൽപം ഞെട്ടിപ്പോയി. പക്ഷേ, ഞാൻ ഉള്ളിൽ പോരാടുകയാണെന്ന് അവർ മനസ്സിലാക്കി. രാജ്യത്തിനുവേണ്ടി കളിക്കുന്നത് നിർത്താൻ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ഒരു ദിവസം അത് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.