ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലുമില്ല; ദയനീയം ഈ ബാഴ്സ
text_fieldsബാഴ്സലോണ: ബയേണിനു മുന്നിൽ കാവാത്തു മറക്കുന്ന ശീലം മെസ്സിയാനന്തര ബാഴ്സ കാലത്തും മാറ്റമില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം സൂചിപ്പിക്കുന്നത്. ബയേൺ മ്യൂണിക് കറ്റാലൻനിരയെ എതിരില്ലാത്ത മൂന്ന് ഗോളിന് തറപറ്റിച്ചപ്പോൾ, ബാഴ്സയുടെ പ്രതിസന്ധിക്ക് മാറ്റമില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
ക്ലബിന്‍റെ ഇതിഹാസ താരം ലയണൽ മെസ്സിയെയും മറ്റൊരു സ്ട്രൈക്കറായ അേന്റായിൻ ഗ്രീസ്മാനെയും ബാഴ്സ വിറ്റഴിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെങ്കിലും പകരമെത്തിച്ച പുതിയ താരങ്ങൾക്കൊന്നും ക്ലബിന്‍റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിക്കാനാവുന്നില്ല.
ടിക്കി-ടാക്ക ഗെയിംപ്ലാനായി കൂടെക്കൂട്ടിയ ബാഴ്സലോണ, തോൽക്കുന്ന കളിയിലും ജയിക്കുന്ന കളിയിലും പന്തടക്കം വിട്ടുകൊടുക്കാറില്ലായിരുന്നു. എന്നാൽ, ബയേണിനെതിരെ (52%-48%) അതിലും പിന്നിലായി. പക്ഷേ, ഏറ്റവും വലിയ കാര്യം ലക്ഷ്യത്തിലേക്ക് ഒരുതവണ പോലും നിറയൊഴിക്കാനായില്ല എന്നതാണ്. ബയേൺ ഏഴുതവണ ബാഴ്സ വലയിലേക്ക് ഷോട്ടുതിർത്തപ്പോൾ, ബാഴ്സക്ക് ഒന്നു പോലും കഴിഞ്ഞില്ല. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഒരുതവണപോലും ലക്ഷ്യത്തിലേക്ക് പന്തുപായിക്കാതിരിക്കുന്നത്. ആകെ മൂന്ന് തവണ ബാഴ്സ ശ്രമിച്ചെങ്കിലും എല്ലാം പുറത്തേക്കായി.
FT: Barcelona 0-3 Bayern Munich
— B/R Football (@brfootball) September 14, 2021
Bayern have destroyed Barcelona again 😳 pic.twitter.com/IPa6Ym9pdL
പാസിലും ബാഴ്സ പിറകിലായി. 537 പാസുകളാണ് ബാഴ്സ പൂർത്തീകരിച്ചതെങ്കിൽ ബയേൺ 577 പാസുകൾ വിജയകരമായി കൈമാറി. ഡ്രിബിളിങ്ങിലും ടാക്ലിൽസിലും ടോട്ടൽ ഷോട്ടിലുമെല്ലാം ബാഴ്സ സ്വന്തം തട്ടകത്തിൽ പിറകിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.