ഡെന്മാർക്ക് വിസ അനുവദിച്ചില്ല; ഇന്ത്യയുടെ ഫിഫ നേഷൻസ് കപ്പ് പങ്കാളിത്തം തുലാസിൽ
text_fieldsപനാജി: ഡെന്മാർക്കിൽ നടക്കുന്ന ഫിഫ നേഷൻസ് കപ്പ് -2022ൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്‍റെ വിസ അപേക്ഷ നിരസിച്ചു. ജൂലൈ 27 മുതൽ 30 വരെ കോപൻഹേഗനിൽ നടക്കുന്ന ടൂർണമെന്‍റിൽ ആദ്യമായാണ് ഇന്ത്യ യോഗ്യത നേടുന്നത്.
ഇന്ത്യയിലെ ഡെന്മാർക്ക് എംബസിയിൽ വിസക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കുകയായിരുന്നു. ജൂണിൽ വിസക്ക് അപേക്ഷിച്ചെങ്കിലും ഹ്രസ്വകാല വിസ നടപടികൾ നിർത്തിവെച്ചതായി അറിയിച്ചു. തുടർന്ന് ജൂലൈ എട്ടിന് വിസക്ക് വീണ്ടും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരാഴ്ച കഴിഞ്ഞ് വിസയില്ലാതെ ടീം അംഗങ്ങൾക്ക് പാസ്പോർട്ട് മാത്രം തിരിച്ചുനൽകി.
വിഷയത്തിൽ കായിക മന്ത്രാലയവും ഇടപെട്ടിരുന്നു. ഫിഫ നേഷൻസ് സീരീസ് 2022 പ്ലേഓഫിൽ കൊറിയ റിപ്പബ്ലിക്കിനെയും മലേഷ്യയെയും തോൽപ്പിച്ചാണ് ഇന്ത്യ ആദ്യമായി ഫിഫ നേഷൻസ് കപ്പിന് യോഗ്യത നേടിയത്. നെതർലൻഡ്സ്, പോളണ്ട്, ഇറ്റലി, മെക്സിക്കോ, മൊറോക്കൊ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.