Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂന്നിൽ മൂന്നും...

മൂന്നിൽ മൂന്നും ജയിച്ച്​ രാജകീയ പ്രീക്വാർട്ടർ പ്രവേശനവുമായി നെതർലൻഡ്​സ്​

text_fields
bookmark_border
മൂന്നിൽ മൂന്നും ജയിച്ച്​ രാജകീയ പ്രീക്വാർട്ടർ പ്രവേശനവുമായി നെതർലൻഡ്​സ്​
cancel

ആംസ്​റ്റർഡാം: മൂന്നിൽ മൂന്നും ജയിച്ച്​ പ്രീക്വാർട്ടർ പ്രവേശനം വർണാഭമാക്കി ഓറഞ്ച്​ പട . ഗ്രൂപ്​ സിയിൽ മാസിഡോണിയക്കെതിരായ അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്ന്​ ഗോളുകൾക്ക്​ ജയിച്ചാണ്​ ഓറഞ്ച്​ പടയുടെ എഴുന്നള്ളത്ത്​. നേരത്തെ തന്നെ അവസാന 16ൽ ഇടം നേടിയ നെതർലൻഡ്​സിന് ഈ മത്സരം​ നോകൗട്ടിന്​ മുമ്പുള്ള 'സന്നാഹം' മാത്രമായിരുന്നു.

ആദ്യ രണ്ടു മത്സരവും ജയിച്ച് ​പ്രീക്വാർട്ടർ ഉറപ്പിച്ചവരാണെങ്കിലും മുഴുവൻ പടയുമായാണ്​ നെതർലൻഡ്​ 62ാം റാങ്കുകാരായ നോർത്ത്​ മാസിഡോണിയക്കെതിരെ കളത്തിലിറങ്ങിയത്​. 19 കാരൻ റിയാൻ ഗ്രാവെൻബർകിനെ ആദ്യ ഇലവനിൽ കോച്ച്​ ഫ്രാങ്ക്​ ഡി ബോയർ പരീക്ഷി​ച്ചു. മുന്നേറ്റത്തിൽ മെംഫിസ്​ ഡിപായും ജോർജീനിയോ വിനാൽഡമും തന്നെ ബൂട്ടുകെട്ടി. വോട്ട്​ വെഗ്​ഹോസ്​റ്റിനു പകരം ഡോണിയൽ മലെനാണ്​ മറ്റൊരു സ്​ട്രൈക്കറായി ഇറങ്ങിയത്​.


ഒമ്പതാം മിനിറ്റിൽ നെതർലൻഡി​‍െൻറ വലകുലുക്കി മാസിഡോണിയക്കാർ ഞെട്ടിച്ചെങ്കിലും ഓഫ്​ സൈഡ്​ കൊടി ഉയർന്നത്​ അവർ അറഞ്ഞിരുന്നില്ല. എന്നിരുന്നാലും നെതർലഡുകാരെ നിഷ്​പ്രഭമാക്കും വിധം മുന്നേറ്റങ്ങളുമായി മാസിഡോണിയ നിറഞ്ഞു നിന്നു. 21ാം മിനിറ്റിൽ സ്​ട്രൈക്കർ ഗോറാൻ പാൻ​ഡേവ്​ തൊടുത്ത ഷോട്ട്​ പോസ്​റ്റി തട്ടി തിരിച്ചുവന്നത്​ നെതർലൻഡിനുള്ള മുന്നറിയിപ്പായിരുന്നു.

ആവേശത്തിൽ മുന്നേറിയ നോർത്ത്​ മാസിഡോണിയക്ക്​ പക്ഷേ, 25ാം മിനിറ്റിൽ പിഴച്ചു. വിങ്ങർ ഡെൻസേൽ ഡംഫ്രിസും മെംഫിസ്​ ഡിപായും നടത്തിയ കൗണ്ടർ അറ്റാക്കിൽ മാസിഡോണിയൻ വല കുലുങ്ങി. ഇരുവരും അതിവേഗം ബോക്​സിലേക്ക്​ കുതിച്ച്​ ഡംഫ്രെയ്​സ്​ ക്രോസ്​ നൽകുകയായിരുന്നു. സമയം തെറ്റാതെ പൊസിഷനിലെത്തി ഡിപായ്​ അനായാസം ഫിനിഷ്​ ചെയ്​തു. രണ്ടാം പകുതി 51, 58 മിനിറ്റുകളിൽ ക്യാപ്​റ്റൻ ജോർജീന്യോ വിനാൽഡം രണ്ടുവട്ടം വലകുലുക്കി ടീമിനെ സേഫാക്കി. രണ്ടു ഗോളിനും ചടരുവലിച്ചത്​ മെംഫിസ്​ ഡിപായാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro CopaNetherlands football
Next Story