തുടർച്ചയായ ആറാം ജയം; പ്രീമിയർ ലീഗ് കിരീടം സ്വപ്നം കണ്ട് നോട്ടിങ്ഹാം ഫോറസ്റ്റ്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് നോട്ടിങ്ഹാം ഫോറസ്റ്റ്. വൂൾവ്സിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകർത്ത് നോട്ടിങ്ഹാം ഫോറസ്റ്റ് പോയന്‍റ് പട്ടികയിൽ ആഴ്സണലിനു പിന്നിൽ മൂന്നാമതെത്തി.
ഇരു ടീമുകൾക്കും 40 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ആഴ്സണൽ രണ്ടാമത് തുടരുന്നത്. ലീഗിൽ തുടർച്ചയായ ആറാം ജയവുമായി പ്രീമിയർ ലീഗ് കിരീട സാധ്യതയും വൂൾവ്സ് സജീവമാക്കി. ലീഗ് ലീഡർമാരായ ലിവർപൂളിനേക്കാൾ ആറ് പോയന്‍റ് മാത്രം പിന്നിലാണ് ടീം. മോർഗൻ ഗിബ്‌സ് വൈറ്റ്, ക്രിസ് വുഡ് എന്നിവരുടെ ആദ്യ പകുതിയിലെ ഗോളുകളും തായ്‌വോ അവോനിയിയുടെ ഇൻജുറി ടൈം (90+4) ഗോളുമാണ് ടീമിന് തകർപ്പൻ ജയം സമ്മാനിച്ചത്.
19 മത്സരങ്ങളിൽനിന്ന് 46 പോയന്‍റുമായാണ് ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലീഗ് കിരീടമില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുകയാണ് ടീമിന്‍റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.