ഒഡിഷയെ വീഴ്ത്തി; ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം
text_fieldsവാസ്കോ: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിച്ച കളിയായിരുന്നു ഇത്. ഐ.എസ്.എൽ സീസണിലെ ആദ്യ മൂന്നു കളികളിലും ജയമില്ലാതെ കുഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. അതും കളിച്ച രണ്ടു കളികളും ജയിച്ച് ഫോമിലായിരുന്ന ഒഡിഷ എഫ്.സിക്കെതിരെ.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇവാൻ വുകാമാനോവിചിെൻറ ടീമിെൻറ കന്നി ജയം. അഞ്ചു പോയേൻറാടെ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് കയറി. ആറു പോയൻറുള്ള ഒഡിഷ മൂന്നാമതാണ്.
ഗോളില്ലാത്ത ആദ്യ പകുതിക്കുശേഷം സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് ഗാർഷ്യയും കോഴിക്കോട്ടുകാരൻ കെ. പ്രശാന്ത് മോഹനുമാണ് ബ്ലാസ്റ്റേഴ്സിെൻറ ഗോളുകൾ നേടിയത്. പ്ലേമേക്കർ ഉറുഗ്വായ്ക്കാരൻ അഡ്രിയൻ ലൂനയുടെ വകയായിരുന്നു രണ്ടു അസിസ്റ്റും.
62ാം മിനിറ്റിലായിരുന്നു വാസ്ക്വസിെൻറ ഗോൾ. സ്വന്തം പകുതിയിൽനിന്ന് ലൂന നൽകിയ പാസ് വാസ്ക്വസ് ഓടിപ്പിടിക്കുമ്പോൾ ഒഡിഷ ഡിഫൻസ് ഓഫ്സൈഡ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പന്തുമായി ഒറ്റക്ക് കുതിച്ച വാസ്ക്വസ് ഗോളി കമൽ ജീതിനെയും വട്ടംചുറ്റി ഒഴിഞ്ഞ വലയിലേക്ക് പന്ത് പായിച്ചപ്പോൾ മഞ്ഞപ്പടക്ക് ലീഡായി.
76ാം മിനിറ്റിൽ സഹൽ അബ്ദുസ്സമദിന് പകരക്കാരനായാണ് പ്രശാന്ത് കളത്തിലെത്തിയത്. പത്തു മിനിറ്റിനകം താരം ഗോളുമടിച്ചു. പ്രതിരോധം തകർത്ത് ലൂന നൽകിയ ത്രൂപാസിനായി ഓടിയെത്തിയ വിംഗർ ഗോളിക്ക് അവസരം നൽകാതെയുതിർത്ത ക്രോസ് ഷോട്ട് വല കുലുക്കി.
അവസാന നിമിഷം ബ്ലാസ്റ്റേഴ്സിെൻറ അശ്രദ്ധ മുതലെടുത്താണ് നിഖിൽ രാജ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്. എന്നാൽ, പിന്നീടുള്ള സമയം പിടിച്ചുനിന്ന കേരള ടീം വിലപ്പെട്ട മൂന്നു പോയൻറ് സ്വന്തമാക്കി. അടുത്ത ഞായറാഴ്ച ഈസ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത കളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.