റഫറിക്കെതിരെ അധിക്ഷേപം; മൗറീഞ്ഞ്യോക്ക് വിലക്ക്
text_fieldsജനീവ: യൂറോപ ലീഗ് ഫൈനലിന് ശേഷം റഫറിയെ അധിക്ഷേപിച്ചതിന് എ.എസ് റോമ മുഖ്യ പരിശീലകന് ജോസെ മൗറീഞ്ഞ്യോയെ നാലു മത്സരങ്ങളിൽനിന്ന് വിലക്കി. ക്ലബിന് പിഴയും ചുമത്തിയിട്ടുണ്ട്. യൂറോപ ലീഗ് ഫൈനലില്‍ സെവിയ്യയോട് റോമ പരാജയപ്പെട്ടതിന് പിന്നാലെയാണ് മത്സരത്തിനിടെ എടുത്ത തീരുമാനങ്ങളുടെ പേരില്‍ മൗറീഞ്ഞ്യോ റഫറി ആന്റണി ടെയ്ലർക്കെതിരെ കടുത്ത വാക്കുകൾ പ്രയോഗിച്ചത്. ഇതിന് ശേഷം ടെയ്ലർ കുടുംബത്തെയും ഹംഗറിയിലെ ബുഡാപെസ്റ്റ് വിമാനത്താവളത്തില്‍ റോമ ആരാധകര്‍ ആക്രമിക്കുകയും ചെയ്തു. സ്റ്റേഡിയത്തില്‍ പടക്കം പൊട്ടിച്ചതിനും നാശനഷ്ടമുണ്ടാക്കിയതിനും ജനക്കൂട്ടത്തെ ബുദ്ധിമുട്ടിച്ചതിനുമാണ് റോമക്ക് യുവേഫ 55,000 യൂറോ പിഴ വിധിച്ചത്. ആരാധകര്‍ വരുത്തിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് 30 ദിവസത്തിനകം ഹംഗേറിയന്‍ ഫുട്ബാള്‍ ഫെഡറേഷനുമായി ബന്ധപ്പെടണം. മേയ് 31ന് ബുഡാപെസ്റ്റിലെ പുകാസ അറീനയിലായിരുന്നു ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.