Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഴ്​സണൽ യുഗത്തിന്​...

ആഴ്​സണൽ യുഗത്തിന്​ അന്ത്യം; ഓസിൽ തുർക്കി ക്ലബായ ഫെനർബാഹുവിൽ

text_fields
bookmark_border
ആഴ്​സണൽ യുഗത്തിന്​ അന്ത്യം; ഓസിൽ തുർക്കി ക്ലബായ ഫെനർബാഹുവിൽ
cancel

മൈക്കൽ ആർ​ട്ടേറ്റ പരിശീലകനായി എത്തിയതോടെ ആഴ്​സണൽ ടീം ഇലവനിൽ നിന്ന്​ എന്നേ പുറത്തായ ഓസിൽ തുർക്കി ക്ലബായ ഫെനർബാഹുമായി മൂന്നര വർഷത്തേക്ക്​ കരാറി​െലാപ്പിട്ടു. ഇന്ന്​ രാവിലെ തുർക്കി നഗരമായ ഇസ്​താംബൂളിലെത്തി താരം പരിശീലനം ആരംഭിച്ചു. ടീമി​െൻറ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക്​ ആഴ്​സണലിലെത്തിയ ജർമൻ താരം എട്ടു വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ്​ മുമ്പ്​ ഉർദുഗാനൊപ്പം നിന്ന്​ വിവാദങ്ങൾ സൃഷ്​ടിച്ച തുർക്കിയിലേക്ക്​ പോകുന്നത്​.

ആഴ്​സണലിന്​ നന്ദി പറഞ്ഞ ഒാസിൽ ക്ലബിനെ ഇനിയും പിന്തുണക്കുമെന്നും കൂട്ടിച്ചേർത്തു. 2014ൽ ജർമനി ലോകകപ്പിൽ മുത്തമിടു​േമ്പാൾ നിർണായക സാന്നിധ്യമായിരുന്ന ഓസിൽ സാഞ്ചസിനൊപ്പം ആഴ്​സണലിൽ പന്തുതട്ടിയ സുവർണ കാലം ടീമിന്​ വലിയ നേട്ടങ്ങൾ കൂടി സമ്മാനിച്ച ഘട്ടമായിരുന്നു. ആഴ്​സണലിനായി 184 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 33ഗോളുകളും നേടിയിട്ടുണ്ട്​. അവസാന നാളുകളിൽ ഫോം മങ്ങിയതിനൊപ്പം അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ്​ ആരാധകരുടെ അനിഷ്​ടവും സ്വന്തമാക്കിയതിനു പിന്നാലെയാണ്​ പുതിയ സീസണിനുള്ള പ്രിമിയർ ലീഗ്​, യൂറോപ്​ ലീഗ്​ സ്​ക്വാഡുകളിൽനിന്ന്​ ഓസിലിനെ കോച്ച്​ പുറത്തിരുത്തിയത്​. അവസരം കുറഞ്ഞതോടെ തുർക്കി ക്ലബിനൊപ്പം അമേരിക്കൻ മുൻനിര ടീമായ ഡി.സി യുനൈറ്റഡുമായും ഓസിൽ ചർച്ച നടത്തിയിരുന്നു.

2013ൽ റയൽ മഡ്രിഡിൽനിന്നാണ്​ ഓസിൽ പ്രതിവാരം മൂന്നര ലക്ഷം പൗണ്ടിന്​ ആഴ്​സണലിലെത്തിയത്​. തുടക്കം ഗംഭീരമാ​ക്കിയെങ്കിലും അവസാന ഘട്ടത്തിൽ നിറംമങ്ങിയ താരം കഴിഞ്ഞ വർഷം മാർച്ച്​ മുതൽ ക്ലബ്​ ജഴ്​സിയിൽ ഇറങ്ങിയിരുന്നില്ല. സീസൺ അവസാനത്തോടെ ക്ലബുമായി കരാർ അവസാനിക്കാനിരിക്കുകയുമാണ്​.

തുർക്കി പൗരത്വവുമുള്ള ഓസിൽ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനൊപ്പം നിന്ന്​ ഫോ​​ട്ടോയെടുത്തത്​ ജർമനിയിൽവിവാദങ്ങൾക്കിടയാക്കിയിരുന്നു. 2018 ലോകകപ്പിലെ ജർമനിയുടെ മോശം പ്രകടനത്തിന്​ പിന്നാലെ ഓസിൽ ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു. ചൈന ഉയ്​ഗൂർ മുസ്​ലിംകൾക്കെതിരെ നടത്തുന്ന ക്രൂരതകളെയും ഓസിൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. താരത്തിന്‍റെ രാഷ്​ട്രീയ നിലപാടുകളും ആഴ്​സണൽ അധികൃതരെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ്​ അണിയറ സംസാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mesute ozilFenerbahce
Next Story