ഇസ്രായേൽ വ്യോമാക്രമണത്തിൽ ഫലസ്തീൻ ഫുട്ബാൾ താരം കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ഫലസ്തീന് നേരെ ഇസ്രായേൽ അഴിച്ചുവിട്ട ആക്രമണത്തിെൻറ ഇരയായി ഫുട്ബാൾ താരവും. 23കാരനായ മുഅത്ത് നബിൽ അൽ സാനിൻ ആണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്.
'വളരെ വേഗം ഞങ്ങളിൽനിന്ന് വിടപറഞ്ഞ മുഅത്ത് നബിൽ അൽ സാനിനിക്ക് ആദരാഞ്ജലികൾ. ഇസ്രായേലി വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ഇത്തിഹാദ് ബീറ്റ് ഹനൗൺ, ബീറ്റ് ലാഹിയ, ഖദാമത്ത് ജാബ്ലിയ എന്നീ ടീമുകളെ അദ്ദേഹം പ്രതിനിധീകരിച്ചു.
മുഅത്തിെൻറ സ്വപ്നങ്ങൾ അവസാനിച്ചു. ഗസ്സയിലെ ബോംബിംഗിനിടെ നഷ്ടെപട്ടത് ഫലസ്തീെൻറ ഭാവി താരത്തെയാണ്. അദ്ദേഹത്തിന് 23 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൈവം നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നൽകെട്ട' -മുഅത്തിെൻറ വിയോഗത്തിൽ അനുശോചനമറിയിച്ച് ഫുട്ബാൾ ഫലസ്തീൻ ട്വീറ്റ് ചെയ്തു.
ഇസ്രായേൽ ആക്രമണത്തിൽ ഇരുനൂറിലധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങൾ വീടുകൾ വിട്ട് വടക്കൻ ഗസ്സയിലെ യു.എൻ നടത്തുന്ന സ്കൂളിൽ അഭയം തേടിയിരിക്കുകയാണ്.
കോവിഡ് വ്യാപനത്തിനിടയിലും ഫലസ്തീനികൾ സ്കൂളുകളിലും പള്ളികളിലും മറ്റ് സ്ഥലങ്ങളിലും അഭയം തേടുകയാണെന്ന് യു.എൻ അറിയിച്ചു. ഇവിടങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം, ഭക്ഷണം, മെഡിക്കൽ സേവനങ്ങൾ എന്നിവയില്ല. കൂടാതെ, കോവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.