നീലക്കുപ്പായത്തിൽ മാൽഡീനി മൂന്നാമൻ
text_fieldsറോം: മാൽഡീനി കുടുംബത്തിലെ മൂന്നാം തലമുറയുടെ ചരിത്രപരമായ അരങ്ങേറ്റം കണ്ട മത്സരത്തിൽ ഇറ്റലിക്ക് തകർപ്പൻ ജയം. യുവേഫ നേഷൻസ് ലീഗിൽ ഇസ്രായേലിനെ 4-1നാണ് അസൂറിപ്പട തകർത്തത്. വിവിധ കാലഘട്ടങ്ങളിൽ ഇറ്റലിയുടെ നീലക്കുപ്പായമണിഞ്ഞ പിതാവ് പൗലോ മാൽഡീനിയുടെയും മുത്തച്ഛൻ സെസാറെ മാൽഡീനിയുടെയും പിൻഗാമിയായി 23കാരൻ ഡാനിയൽ മാൽഡീനി കളത്തിലെത്തി.
മത്സരത്തിന്റെ തുടക്കത്തിൽ ബെഞ്ചിലിരുന്ന അറ്റാക്കിങ് മിഡ്ഫീൽഡറെ 74ാം മിനിറ്റിൽ പകരക്കാരനായി ഇറക്കുകയായിരുന്നു. ലോക ഫുട്ബാളിലെ ഇതിഹാസതാരങ്ങളുടെ പട്ടികയിൽ വരുന്ന പൗലോ മൽഡീനി 1988-2002 കാലയളവിൽ 126 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 647 മത്സരങ്ങളിൽ എ.സി മിലാന്റെ പ്രതിരോധവും കാത്തു. 1954 മുതൽ 66വരെ എ.സി മിലാൻ ഡിഫൻഡറായിരുന്ന സെസാറെ മാൽഡീനി 14 കളികളിലാണ് ഇറ്റാലിയൻ ജഴ്സിയണിഞ്ഞത്.
പിന്നീട് ഇറ്റലി, പരഗ്വായ് ദേശീയ ടീമുകളുടെയും എ.സി മിലാനടക്കമുള്ള ക്ലബുകളുടെയും പരിശീലകനായി. മിലാനിലൂടെത്തന്നെയാണ് ഡാനിയലും അരങ്ങേറിയത്. നിലവിൽ മോൺസ ക്ലബിന്റെ താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.