മെസ്സിയും നെയ്മറുമില്ലാതെ ഇറങ്ങിയിട്ടും ലീഗ് വണ്ണിൽ തകർപ്പൻ ജയവുമായി പി.എസ്.ജി
text_fieldsപാരിസ്: സൂപർ താരങ്ങളായ ലയണൽ െമസ്സി, നെയ്മർ എന്നിവരെ കരക്കിരുത്തി ഇറങ്ങിയ പാരിസ് െസന്‍റ് ജെർമന് ഫ്രഞ്ച് ലീഗിൽ അനായാസ ജയം. ദുർബലരായ ബ്രെസ്റ്റിനെയാണ് രണ്ടിനെതിരെ നാലു ഗോളുകൾക്ക് എംബാപ്പെയും സംഘവും മുക്കിയത്. ഇതോടെ, ഇതുവരെ കളിച്ച മൂന്നും ജയിച്ച് പി.എസ്.ജി പട്ടികയിൽ ഒന്നാമതായി.
ആദ്യം ആൻറർ ഹെരേരയും പിറകെ കിലിയൻ എംബാപ്പെയുമാണ് പി.എസ്.ജിയെ ആദ്യ പകുതിയിൽ മുന്നിലെത്തിച്ചത്. ഫ്രാങ്ക് ഹൊനാററ്റ് ഒന്ന് മടക്കിയതോടെ കളിക്ക് ചൂടുപിടിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇദ്രിസ ഗയിയും എയ്ഞ്ചൽ ഡി മരിയയും അവശേഷിച്ച ഗോളുകൾ കൂടി വലയിലെത്തിച്ച് പി.എസ്.ജിയെ ബഹുദൂരം മുന്നിൽ നിർത്തി. അതിനിടെ മൂനിയിലൂടെ ബ്രെസ്റ്റ് ഒന്നുകൂടി മടക്കിയത് വൻതോൽവിക്കിടെ ആശ്വാസമായി.
ഈ മാസാദ്യം പി.എസ്.ജിക്കൊപ്പം ചേർന്ന മെസ്സി അടുത്തയാഴ്ച ബൂട്ടുകെട്ടുമെന്നാണ് സൂചന. കോപ അമേരിക്ക ജയിച്ച അർജന്‍റീന ടീമിലെ സഹതാരം പരേഡെസും പി.എസ്.ജി ജഴ്സിയിൽ ഇന്നലെ ഇറങ്ങിയില്ല. സെർജിയോ റാമോസ്, യൂറോ ജേതാക്കളായ ഇറ്റലിയുടെ ഗോളി ജിയാൻലൂജി ഡോണറുമ്മ എന്നിവർക്കും കോച്ച് വിശ്രമം നൽകി.
അതേ സമയം, എംബാപ്പെക്കൊപ്പം അശ്റഫ് ഹകീമി, ജോർജിനോ വിജ്നാൾഡം, മാർകൊ വെറാറ്റി എന്നിവരെ ആദ്യ ഇലവനിൽ പരീക്ഷിച്ചു. നിലവിൽ യൂറോപിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ് പി.എസ്.ജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.