Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ്രഞ്ച്​ പ്രസിഡൻറി​െൻറ...

ഫ്രഞ്ച്​ പ്രസിഡൻറി​െൻറ ഇസ്​ലാം പരാമർ​ശം; പോൾ പോഗ്​ബ ദേശീയ ടീം വി​ട്ടെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
ഫ്രഞ്ച്​ പ്രസിഡൻറി​െൻറ ഇസ്​ലാം പരാമർ​ശം; പോൾ പോഗ്​ബ ദേശീയ ടീം വി​ട്ടെന്ന്​ റിപ്പോർട്ട്​
cancel

പാരിസ്​: ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണി​െൻറ ഇസ്​ലാം വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ച്​ സൂപ്പർ താരം പോൾ പോഗ്​ബ ദേശീയ ടീം വിട്ടതായി റിപ്പോർട്ടുകൾ. 'ദി സൺ' ഉൾപ്പെടെയുള്ള അന്താരാഷ്​ട്ര മാധ്യമങ്ങളിലും 'കിക്കോഫ്​'അടക്കമുള്ള ഫുട്​ബാൾ വെബ്​സൈറ്റുകളിലും ഇക്കാര്യം വാർത്തയായിട്ടുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അറബിക്​ സ്​പോർട്​സ്​ വെബ്​സൈറ്റായ 195 സ്​പോർടസും വാർത്ത റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

മുഹമ്മദ്​ നബിയെ നിന്ദിച്ചെന്നാരോപിച്ച്​ ഒരു കൂട്ടമാളുകൾ സാമുവൽ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയതിന്​ പിന്നാലെ മാ​ക്രോൺ നടത്തിയ പരാമർശങ്ങളാണ്​ പോഗ്​ബയെ പ്രകോപിതനാക്കിയത്​ എന്നാണ്​ റിപ്പോർട്ടുകൾ പറയുന്നത്​. ഇതിനെത്തുടർന്ന്​ ഫ്രാൻസി​െൻറ പല ഭാഗങ്ങളിലും മുസ്​ലിംകൾക്കെതിരെ വംശീയ അതിക്രമം അരങ്ങേറിയിരുന്നു. ഫ്രാൻസിൽ മാത്രമല്ല, ലോകത്താകമാനം ഇസ്​ലാം പ്രതിസന്ധിയിലാണെന്ന്​ ഈ മാസമാദ്യം മാക്രോൺ നടത്തിയ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്​​ പോഗ്​ബയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ലോകഫുട്​ബാളിലെ മികച്ച മിഡ്​ഫീൽഡർമാരിലൊരാളായ പോൾ പോഗ്​ബ ഫ്രാൻസിനായി 72 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്​. ​​ലോകകപ്പ്​ നേടിയ ഫ്രാൻസ്​ ടീമിലെ നിർണായക സാന്നിധ്യമായിരുന്ന പോഗ്​ബ ഫൈനലിലടക്കം​ ഗോൾ നേടിയിരുന്നു. 2016ൽ പോഗ്​ബയെ റെക്കോർഡ്​ തുകക്ക്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സ്വന്തമാക്കിയിരുന്നു. ഗിനിയൻ വംശജനായ പോഗ്​ബ ഇസ്​ലാം മത വിശ്വാസിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paul PogbaFrench President Emmanuel Macron
Next Story