'സന്തോഷ' നാളുകളെ വരവേൽക്കാൻ പയ്യനാട് സ്റ്റേഡിയം
text_fieldsമഞ്ചേരി: നീണ്ടവർഷത്തെ കാത്തിരിപ്പിനൊടുവിൽ പയ്യനാട് സ്േറ്റഡിയത്തിലേക്ക് വീണ്ടും ഫുട്ബാൾ ആരവം തിരിച്ചെത്തുമ്പോൾ നിറകൈയടികളോടെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്പോർട്സ് കൗൺസിൽ. ഫെബ്രുവരി രണ്ടാം വാരത്തിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ പന്തുരുളുക. മത്സരങ്ങൾക്കായുള്ള തയാറെടുപ്പുകൾ ഓരോന്നോയി പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനകം മുഴുവൻ പ്രവൃത്തിയും പൂർത്തീകരിക്കാനാണ് സ്പോർട്സ് കൗൺസിൽ ലക്ഷ്യമിടുന്നത്.
കോവിഡ് വ്യാപനഭീതിയിൽ ഗാലറിയിൽ ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ടെലിവിഷനിലൂടെ തത്സമയ സംപ്രേഷണം ഉണ്ടാകും. ഇതിനായി സ്റ്റേഡിയത്തിലെ ഫ്ലഡ്ലിറ്റിെൻറ പ്രകാശ തീവ്രത വർധിപ്പിക്കാൻ ടെൻഡർ നൽകിയിട്ടുണ്ട്. നേരത്തേ നാലുകോടി രൂപ ചെലവഴിച്ച് 1200 ലെഗ്സസ് പ്രകാശശോഭയുള്ള ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇത് 2000 ലെഗ്സസ് ആക്കിയാണ് ഉയർത്തുന്നത്. ഒരുകോടിയോളം രൂപ ചെലവുവരും. റഷ്യയിൽനിന്നാണ് ലൈറ്റുകൾ എത്തിക്കുന്നത്.
മത്സരങ്ങൾ തുടങ്ങുന്നത് വരെ സ്റ്റേഡിയത്തിലെ പുല്ലുകൾ പരിപാലിക്കും. കളകളും മറ്റും വെട്ടിത്തെളിക്കും. സന്തോഷത്തോടെ വരവേൽക്കാൻ സ്റ്റേഡിയത്തിന് ചുറ്റും അലങ്കാരപ്പൂക്കളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. താരങ്ങൾക്ക് വസ്ത്രം മാറാനുള്ള സൗകര്യം, ഗാലറി, മെഡിക്കൽ റൂം, റഫറിമാർക്കുള്ള മുറികൾ, മീഡിയ റൂം എന്നിവയെല്ലാം സ്റ്റേഡിയത്തിൽ തയാറാണ്. പവലിയനുതാഴെ മറ്റൊരു ഇരിപ്പിടം കൂടി സജ്ജമാക്കുന്നുണ്ട്.
25 ഏക്കറിൽ പരന്നുകിടക്കുന്ന സ്പോർട്സ് കോംപ്ലക്സിൽ പാർക്കിങ്ങിനും ബുദ്ധിമുട്ടുണ്ടാവില്ല. ഇന്ത്യൻ മാളിലും മറ്റിടങ്ങളിലുമായി താരങ്ങൾക്ക് താമസസൗകര്യവും ഒരുക്കും. ജനുവരി അവസാനത്തോടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കും. അടുത്ത ആഴ്ച സംഘാടകസമിതി രൂപവത്കരിക്കുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എ. ശ്രീകുമാർ പറഞ്ഞു.
വഴിയൊരുക്കണം
മഞ്ചേരി: സന്തോഷ് ട്രോഫി ടൂർണമെൻറിന് മുന്നോടിയായി സ്റ്റേഡിയത്തിലേക്കുള്ള റോഡുകൾ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിലേക്ക് അയച്ചു. കാട്ടുങ്ങൽേചാല പിലാക്കൽ പുഴങ്കാവ് റോഡ്, പിലാക്കൽ സ്റ്റേഡിയം കോംപ്ലക്സ് റോഡ്, കൊട്ടാരം പിലാക്കൽ റോഡ്, ചീനിക്കാമണ്ണ് സ്റ്റേഡിയം റോഡ്, കവളങ്ങാട് മുക്കം സ്റ്റേഡിയം റോഡ് എന്നിവ ബി.എം ആൻഡ് ബി.സി ചെയ്യാൻ 19 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്.
സർക്കാർ കനിഞ്ഞാൻ കളിക്കാർക്കും കാണികൾക്കും മികച്ച റോഡിലൂടെ സ്റ്റേഡിയത്തിലെത്താം. എന്നാൽ, ഇതിന് അനുമതി വൈകിയാൽ അറ്റുകുറ്റപ്പണി നടത്താൻ 25 ലക്ഷം രൂപയുടെ മറ്റൊരു എസ്റ്റിമേറ്റും തയാറാക്കിയുണ്ട്. ഇതിന് അനുമതി ലഭിക്കാനാണ് സാധ്യത. ആനക്കയം കാട്ടുങ്ങൽചോല-പുഴങ്കാവ് റോഡിന് 45 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.