Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'പെ​ട്ടെന്ന്​...

'പെ​ട്ടെന്ന്​ പോയതിനാൽ പറയാനായില്ല, സുഹൃത്തേ നിന്നെ സ്​നേഹിക്കുന്നു'; മറഡോണക്ക്​ ​വൈകാരിക കുറിപ്പുമായി പെലെ

text_fields
bookmark_border
പെ​ട്ടെന്ന്​ പോയതിനാൽ പറയാനായില്ല, സുഹൃത്തേ നിന്നെ സ്​നേഹിക്കുന്നു; മറഡോണക്ക്​ ​വൈകാരിക കുറിപ്പുമായി പെലെ
cancel

സാവോപോളോ: അർജൻറീനിയൻ ഇതിഹാസം ഡിയഗോ മറഡോണയുടെ ഏഴാം ചരമദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ഫുട്​ബാൾ രാജാവ്​​ പെലെ. തൻെറ ഫേസ്​ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ്​ ലോകമെമ്പാടുമുള്ള ഫുട്​ബാൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൻെറ താരങ്ങളായി ഫിഫ തെരഞ്ഞെടുത്ത ഇരുവരും കളത്തിന്​ പുറത്ത്​ പലപ്പോഴും ഏറ്റുമുട്ടിയിരുന്നു.

''നീ പോയിട്ട്​ ഇന്നേക്ക്​ ഏഴുദിവസമായി. നമ്മളിരുവരെയും താരതമ്യം ചെയ്യാൻ പലരും ഇഷ്​ടപ്പെട്ടിരുന്നു. ലോകത്തെ മോഹിപ്പിച്ച ഒരു വിസ്​മയമായിരുന്നു താങ്കൾ. കാലിൽ പന്തുള്ള ഒരു മാന്ത്രികൻ, യഥാർഥ ഇതിഹാസം... പക്ഷേ ഇതിനെല്ലാമപ്പുറം നീ എൻെറ മികച്ച സുഹൃത്തായിരുന്നു. വലിയ ഹൃദയമുള്ള സുഹൃത്ത്​.

നമ്മളെ പരസ്​പരം താരതമ്യപ്പെടുത്തുന്നത്​ കുറക്കുകയും​ പകരം പരസ്​പരം പ്രശംസിക്കുകയും ചെയ്​താൽ അത്​ ലോകത്തിന്​ കൂടുതൽ നല്ലതായിരിക്കുമെന്ന്​ ഇന്ന്​ ഞാൻ മനസ്സിലാക്കുന്നു. അതിനാൽ തന്നെ താങ്കൾ താരതമ്യങ്ങൾക്കതീനാണ്​.നിങ്ങളുടെ പാത സത്യസന്ധമായിരുന്നു. വ്യത്യസ്ഥമായ പാതയാൽ സ്​നേഹിക്കാൻ നീ പഠിപ്പിച്ചു.

നിങ്ങളുടെ പെ​ട്ടെന്നുള്ള വിടപറയൽ കാരണം എനിക്കിത്​ പറയാൻ സാധിച്ചില്ല. അതുകൊണ്ടു ഞാൻ എഴുതുന്നു. 'ഞാൻ നിന്നെ സ്​നേഹിക്കുന്നു''. ഡിയാഗോ എൻെറ മഹാനായ സുഹൃത്തേ, നമ്മളൊരുമിച്ചുള്ള ഈ പ്രയാണങ്ങൾക്ക്​ ഞാൻ നന്ദിപറയുന്നു. ഒരു ദിവസം സ്വർഗത്തിൽ വെച്ച്​ നമ്മൾ ഒരുടീമിനായി പന്തുതട്ടും. അന്ന്​ ഞാൻ ആദ്യമായി ഗോളടിക്കു​േമ്പാൾ ആഘോഷിക്കാതെ വായുവിൽ മുഷ്​ടിചുരുട്ടും. നിങ്ങളെ വീണ്ടും ആലിംഗനം ചെയ്യാൻ വേണ്ടിയാണത്​'' -പെലെ ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peleDiego Maradona
News Summary - pele letter to maradona
Next Story