ഭാര്യമാരോട് സത്യസന്ധത പുലർത്താനായില്ല, എനിക്ക് എത്ര മക്കളുണ്ടെന്നും അറിയില്ല - പെലെ
text_fields
സവോപോളോ: ലോകകപ്പിൽ മൂന്നുവട്ടം ബ്രസീലിനെ ചാമ്പ്യന്മാരാക്കിയ ഫുട്ബാൾ ഇതിഹാസം പെലെയുടെ പുതിയ തുറന്നുപറച്ചിലിനു പിന്നാലെ ലോകം. മൂന്നുവട്ടം വിവാഹിതനായിട്ടും അതിനു പുറത്ത് എത്ര പേരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും എത്ര കുട്ടികളുടെ പിതാവാണ് താനെന്നും അറിയില്ലെന്നുമാണ് പുതിയ ഏറ്റുപറച്ചിൽ. പുതുതായി ചെയ്യുന്ന ഡോക്യുമെൻററിയിലാണ് ബ്രസീൽ ഇതിഹാസത്തിെൻറ വെളിപ്പെടുത്തൽ. ''സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് കുറച്ചു ബന്ധങ്ങളുണ്ടായിരുന്നു. ചിലതിൽ മക്കളുമുണ്ടായി. പക്ഷേ, ഞാൻ അറിഞ്ഞത് വൈകിയാണ്''.
ഏഴു മക്കളുടെ പിതാവാണ് പെലെയെന്നാണ് പുറംലോകത്തിനു മുന്നിലെ ചിത്രം. ഇതിൽ തന്നെ മകൾ സാന്ദ്ര മക്കാഡോയെ തെൻറ മകളായി -1996 കോടതി വിധി തിരിച്ചായിട്ടും- പെലെ അംഗീകരിക്കുന്നില്ല. ആദ്യ രണ്ടു വിവാഹങ്ങളിലാണ് അഞ്ചു കുട്ടികൾ. റോസ്േമരി ഡോസ് റീസ് ചോൽബി, അസീറിയ ലെമോസ് സീക്സാസ് എന്നിവരാണ് ആദ്യ ഭാര്യമാർ. മക്കളിൽ കെല്ലി, എഡീഞ്ഞോ എന്നിവർക്ക് 50 വയസ്സുണ്ട് പ്രായം. ഇരട്ടകളായ ജോഷ്വ, സെലസ്റ്റെ എന്നിവർക്ക് 24ഉം.
അതേ സമയം, തെൻറ ഭാര്യമാർക്കും അവിഹിത ബന്ധങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്ന് ഡോക്യുമെൻററിയിൽ പെലെ പറയുന്നു.
ലോകകപ്പിൽ 14 കളികളിലായി 12 ഗോളുകൾ സ്കോർ ചെയ്ത 80 കാരനായ പെലെ ബ്രസീലിെൻറ വലിയ വിജയങ്ങളിൽ മാത്രമല്ല, പിന്നീട് ആ രാജ്യം ലോകത്തുടനീളം നിലനിർത്തുന്ന കായിക വിലാസത്തിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രതിരോധനിര ഒന്നിച്ചു ചെറുത്തുനിന്ന മൈതാനങ്ങളിലും അതിവേഗ ഗോളുകളുമായി സൂപർ മാൻ പദവിയേറിയ താരം ഇപ്പോഴും ബ്രസീൽ ജനതയുടെ ഇതിഹാസമാണ്. യു.എൻ ഗുഡ്വിൽ അംബാസഡറായ പെലെ 1,363 കളികളിലായി 1,283 ഗോളുകൾ നേടിയിട്ടുണ്ട്. മൂന്നു ഫുട്ബാൾ ലോകകപ്പ് സ്വന്തമാക്കിയ ലോകത്തെ ഏക താരവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.