Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപെലെയുടെ​ ശസ്​ത്രക്രിയ...

പെലെയുടെ​ ശസ്​ത്രക്രിയ വിജയം; ഉടൻ മുറിയിലേക്ക്​ മാറ്റും

text_fields
bookmark_border
പെലെയുടെ​ ശസ്​ത്രക്രിയ വിജയം; ഉടൻ മുറിയിലേക്ക്​ മാറ്റും
cancel

സാ​വോ​പോ​ളോ: കാ​ൽ​പ​ന്ത്​ ഇ​തി​ഹാ​സം പെ​ലെ​യു​ടെ ശ​സ്​​ത്ര​​ക്രി​യ വി​ജ​യം. കു​ട​ലി​ലെ ട്യൂ​മ​ർ സാ​വോ​പോ​ളോ​യി​ലെ ആ​ൽ​ബ​ർ​ട്ട്​ ഐ​ൻ​സ്​​റ്റീ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്​​ത്ര​ക്രി​യ​യി​ൽ നീ​ക്കം ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള 80കാ​ര​നാ​യ പെ​ലെ​യെ ഉ​ട​ൻ മു​റി​യി​ലേ​ക്ക്​ മാ​റ്റു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​സ്​​ത്ര​ക്രി​യ 'വ​ൻ വി​ജ​യം' ആ​യി​രു​ന്നെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പെ​ലെ​യും അ​റി​യി​ച്ചു. 'ഇ​പ്പോ​ൾ ന​ല്ല സു​ഖ​മു​ണ്ട്. ദൈ​വ​ത്തി​ന്​ ന​ന്ദി. ഡോ​ക്​​ട​ർ​മാ​രാ​യ ഫാ​ബി​യോ​ക്കും മി​ഗ്വ​ലി​നും ന​ന്ദി. വ​മ്പ​ൻ വി​ജ​യം നി​ങ്ങ​ളോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന​താ​ണ്​ എ​നി​ക്കി​ഷ്​​ടം. ഈ ​മ​ത്സ​ര വി​ജ​യ​വും അ​ങ്ങ​നെ ത​ന്നെ' -പെ​ലെ കു​റി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്​​ച പ​തി​വ്​ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ടെ​യാ​ണ്​ കു​ട​ലി​ലെ ട്യൂ​മ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ അ​ഡ്​​മി​റ്റ്​ ചെ​യ്​​ത​ത്​. ഞാ​യ​റാ​ഴ്​​ച​യാ​യി​രു​ന്നു ശ​സ്​​ത്ര​ക്രി​യ.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ പെ​ലെ മോ​ഹാ​ല​സ്യ​പ്പെ​ട്ടു​ വീ​ണ​താ​യി വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. അ​തേ​ക്കു​റി​ച്ച്​ പെ​ലെ ട്വീ​റ്റ്​ ചെ​യ്​​ത​തി​ങ്ങ​നെ: 'കൂ​ട്ടു​കാ​രെ, ഞാ​ൻ മോ​ഹാ​ല​സ്യ​പ്പെ​ട്ടു​ വീ​ണി​ട്ടി​ല്ല. ഇ​പ്പോ​ഴും ന​ല്ല ആ​രോ​ഗ്യ​ത്തി​ലാ​ണ്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ലം കാ​ര​ണം പ​തി​വ്​ പ​രി​ശോ​ധ​ന​ക​ൾ കു​റ​ച്ച്​ താ​മ​സി​ച്ചു എ​ന്നേ​യു​ള്ളൂ. ഏ​താ​യാ​ലും അ​ടു​ത്ത ഞാ​യ​റാ​ഴ്​​ച എ​നി​ക്ക്​ ക​ളി​ക്കാ​നാ​വി​ല്ല എ​ന്നു​മാ​ത്ര​മേ​യു​ള്ളൂ'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pele
News Summary - Pele says apparent colon tumour removed
Next Story