കാൽപന്തുരാജാവിന് വിടചൊല്ലി ലോകം; പെലെയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsസാന്റോസ് (ബ്രസീൽ): തുകൽപന്തുകൊണ്ട് തലമുറകളെ ആനന്ദത്തിലാറാടിച്ച ഇതിഹാസത്തിന് ലോകത്തിന്റെ അശ്രുപൂജ. പെലെയെന്ന ഫുട്ബാൾ ലോകം കണ്ട മികച്ച താരം ഇനി സാന്റോസിലെ നെക്രോപോൾ എക്യൂമെനിക മെമ്മോറിയൽ ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളും. ചൊവ്വാഴ്ച ഇന്ത്യൻ സമയം അർധരാത്രിയോടെയായിരുന്നു പെലെയുടെ സംസ്കാരം.
സാന്റോസിൽ പെലെ കളിച്ചുതെളിഞ്ഞ വില ബെൽമിറോ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെച്ചശേഷം നഗരത്തിലെ തെരുവോരങ്ങളിലൂടെ വിലാപയാത്രയായാണ് മൃതദേഹം ശ്മമശാനത്തിലെത്തിച്ചത്. പെലെയുടെ മാതാവ് സെലസ്റ്റ താമസിക്കുന്ന കനാൽ സിക്സിലൂടെയായിരുന്നു വിലാപയാത്ര. തുടർന്നാണ് 14 നിലകളുള്ള നെക്രോപോൾ എക്യൂമെനിക മെമ്മോറിയൽ ശ്മശാനത്തിൽ സംസ്കരിച്ചത്.
വില ബെൽമിറോ സ്റ്റേഡിയത്തിൽ ഒരു ദിവസത്തിലേറെ നീണ്ട പൊതുദർശനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നിരവധി പ്രമുഖരാണ് പെലെക്ക് അന്തിമോപചാരമർപ്പിച്ചത്. ബ്രസീലിന്റെ നാനാഭാഗത്തുനിന്നുള്ളവരും തങ്ങളുടെ പ്രിയതാരത്തെ ഒരുനോക്കുകാണാനായി ഒഴുകിയെത്തി. കഴിഞ്ഞമാസം 29നാണ് 82ാം വയസ്സിൽ പെലെ അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.