'ഹാലണ്ട് ഇനി എത്ര ഹാട്രിക് അടിച്ചാലും അത് മാറില്ല'; ഏറ്റവും മികച്ച സെന്‍റർ ഫോർവേഡ് മെസ്സിയെന്ന് വീണ്ടും പെപ് ഗ്വാർഡിയോള
text_fieldsകഴിഞ്ഞ ദിവസം ഇപ്സ്വിച്ചിനെ 4-1 എന്ന സ്കോറിന് മാഞ്ചസ്റ്റർ സിറ്റി തകർത്തിരുന്നു സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് ഹാട്രിക് നേടിയിരുന്നു. ഈ പുതി സീസണിൽ ഇപ്പോൾ തന്നെ രണ്ട് മത്സരത്തിൽ നിന്നും അദ്ദേഹം നാല് ഗോളുകൾ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ 68 മത്സരത്തിൽ നിന്നും 67 ഗോളുകൾ ഇതുവരെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗിലെ മികച്ച ഗോൾ സ്കോററാകാനുള്ള മുന്നേറ്റമാണ് അദ്ദേഹമിപ്പോൾ നടത്തുന്നത്.
എന്നാൽ ഏറ്റവും മികച്ച സെന്‍റർഫോർവേഡ് ആരാണെന്നും ചോദ്യത്തിന് സിറ്റിയുടെ കോച്ച് പെപ്പ് ഗ്വാർഡിയോളക്ക് എന്നും ഒരു ഉത്തരം മാത്രമേയുള്ളൂ. അത് ലയണൽ മെസ്സിയാണ്. ബാഴ്സയിൽ മെസ്സിയെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കോച്ചാണ് ഗ്വാർഡിയോള. ഹാലണ്ടാണോ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സെന്‍റർ ഫോർവേഡ് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 'ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഫോർവേഡ് ലയണൽ മെസ്സിയാണ്. അത് ഞാൻ പറഞ്ഞിട്ടുള്ളതാണ്. ഹാലണ്ടിന്‍റെ നമ്പറുകൾ മികച്ചതാണ്, ഭാവിയിൽ റൊണാൾഡോയുടെയും മെസ്സിയുടെയുമൊക്കെ കൂടെ അവനെത്താൻ സാധിക്കും,' പെപ് പറഞ്ഞു.
ഗ്വാർഡിയോളയുടെ കീഴിൽ ബാഴ്സക്കായി 219 മത്സരത്തിൽ നിന്നും 211 ഗോളും 94 അസിസ്റ്റും മെസ്സി സ്വന്തമാക്കിയിരുന്നു. ലാ ലീഗയിൽ 474 ഗോളുമായി ടോപ് സ്കോററുമാണ് മെസ്സി. 311 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.