ഹാട്രിക്കുമായി ഒബാമെയാങ്; ജയം പിടിച്ച് ഗണ്ണേഴ്സ്
text_fieldsലണ്ടൻ: എമിറേറ്റ്സ് മൈതാനത്ത് വീണ്ടും സൂപർ താരം പിയറി എമറിക് ഒബാമെയാങ് അവതാരമെടുത്ത രാത്രിയിൽ ലീഡ്സിനെതിരെ തകർപ്പൻ ജയവുമായി ഗണ്ണേഴ്സ്. മൂന്നുവട്ടം വല കുലുക്കി ഒബാമെയാങ് ശരിക്കും നായകനായ കളിയിൽ 4-2നാണ് ആഴ്സണൽ ജയം പിടിച്ചത്.
അസുഖ ബാധിതയായ മാതാവിനെ പരിചരിക്കാൻ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ താരം രാജകീയമായി തിരികെയെത്തിയ ദിനത്തിൽ തുടക്കം മുതലേ ഗോളടിമേളമായിരുന്നു. 14ാം മിനിറ്റിൽ ആദ്യ വെടി പൊട്ടിച്ച താരം ആദ്യ പകുതിയുടെ അവസാനത്തിൽ വീണ്ടും ടീമിെൻറ ലീഡുയർത്തി. ഹെക്ടർ ബെലറിെൻറ ഗോളോടെ ആഴ്സണൽ ലീഡ് മൂന്നിലെത്തി. രണ്ടാം പകുതി തുടങ്ങിയ ഉടൻ ലഭിച്ച പെനാൽറ്റി അനായാസം ഗോളാക്കി മാറ്റി ഒബാമെയാങ് പട്ടിക തികച്ചു.
നാലു ഗോൾ വീണ് കുരുതിയുടെ ഞെട്ടലിലായ ലീഡ്സ് പക്ഷേ, തിരിച്ചവരുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. രണ്ടാം പകുതിയിൽ രണ്ടു വട്ടം തിരിച്ചടിച്ച ലീഡ്സിനായി പാസ്കൽ സ്ട്രുജിക്, പകരക്കാരൻ ഹെൽഡർ കോസ്റ്റ എന്നിവരാണ് ലക്ഷ്യം കണ്ടത്.
നേരത്തെ, കിരീടപ്രതീക്ഷയോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് അപ്രധാന എതിരാളികളോട് സമനിലയിൽ പിരിഞ്ഞു. വെസ്റ്റ് ബ്രോമിനോടാണ് ഓരോ ഗോൾ വീതം പങ്കിട്ടത്. ബ്രൂേണാ ഫെർണാണ്ടസ് ആണ് യുനൈറ്റഡിനായി സ്കോർ ചെയ്തത്.
ഒബാമെയാങ്: ഗോൾഡൻ ഹാട്രിക്
നിർബന്ധിതമായി അവധിയെടുത്ത ചെറിയ ഇടവേളയിൽ വൻ നഷ്ടങ്ങൾ സഹിച്ച ഗണ്ണേഴ്സ് കാത്തിരുന്ന തിരിച്ചുവരവായിരുന്നു ഒബാമെയാങ്ങിെൻറത്. ആദ്യ കാൽമണിക്കൂറിൽ ഒരുവട്ടം ഗോളടിച്ച താരം മിനിറ്റുകൾക്കിടെ വീണ്ടും ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും ലീഡ്സ് പ്രതിരോധ നിരയിലെ ലൂക് ഐലിങ് മനോഹര സേവിങ്ങിലൂടെ രക്ഷകനാകുകയായിരുന്നു. പിന്നെയും നിരന്തരം അവസരങ്ങൾ തുറന്നാണ് താരം കളിയുടെ താരമായത്. 24 കളികളിൽ 34 പോയിൻറ് മാത്രം സമ്പാദ്യമുള്ള ആഴ്സണൽ പ്രിമിയർ ലീഗിൽ 10ാമതാണ്. 53 പോയിൻറുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതതും മാഞ്ചസ്റ്റർ യുനൈറ്റഡ് ഏഴു പോയിൻറ് വ്യത്യാസത്തിൽ രണ്ടാമതുമുണ്ട്. ലെസ്റ്റർ മൂന്നാമതും ലിവർപൂൾ നാലാമതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.