ഫ്രഞ്ച് പ്രസിഡൻറിെൻറ ഇസ്ലാമോഫോബിയയിൽ പ്രതിഷേധിച്ച് വിരമിച്ചുവെന്നത് വ്യാജ വാർത്ത -പോഗ്ബ
text_fieldsപാരിസ്: ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ ഇസ്ലാം വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ദേശീയ ടീം വിട്ടതായുള്ള റിപ്പോർട്ടുകൾ തള്ളി പോൾ പോഗ്ബ. തെൻറ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ 'ദി സൺ'െൻറ വാർത്തക്കൊപ്പം 'അംഗീകരിക്കാനാത്ത വ്യാജവാർത്ത' എന്ന് ചേർത്താണ് താരം നിലപാട് വ്യക്തമാക്കിയത്.
'ദി സൺ' ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും 'കിക്കോഫ്'അടക്കമുള്ള ഫുട്ബാൾ വെബ്സൈറ്റുകളിലും പോഗ്ബ രാജിവെച്ചതായി വാർത്തകളുണ്ടായിരുന്നു. അറബിക് സ്പോർട്സ് വെബ്സൈറ്റായ 195 സ്പോർട്സും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു
മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് ഒരു കൂട്ടമാളുകൾ സാമുവൽ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയതിന് പിന്നാലെ മാക്രോൺ നടത്തിയ പരാമർശങ്ങളാണ് പോഗ്ബയെ പ്രകോപിതനാക്കിയത് എന്നാണ് വാർത്തകളിൽ പറഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോഗ്ബയുടെ ഔദ്യോഗിക വിശദീകരണം ഇപ്പോഴാണ് പുറത്തുവന്നത്.
ലോക ഫുട്ബാളിലെ മികച്ച മിഡ്ഫീൽഡർമാരിലൊരാളായ പോൾ പോഗ്ബ ഫ്രാൻസിനായി 72 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലെ നിർണായക സാന്നിധ്യമായിരുന്ന പോഗ്ബ ഫൈനലിലടക്കം ഗോൾ നേടിയിരുന്നു. 2016ൽ പോഗ്ബയെ റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കിയിരുന്നു. ഗിനിയയിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.