ചാമ്പ്യൻസ് ലീഗിൽ അട്ടിമറി; പോർട്ടോക്കു മുന്നിൽ വീണ് യുവൻറസ്
text_fields
ഹാലൻഡ് മികവിൽ സെവിയ്യയെ കടന്ന് ഡോർട്മുണ്ട്റോം: ചാമ്പ്യൻസ് ലീഗിൽ വമ്പൻ അട്ടിമറിയുമായി പോർച്ചുഗീസ് ക്ലബായ പോർട്ടോ. ഇരു പകുതികളുടെ ആദ്യ മിനിറ്റുകളിൽ നേടിയ ഒരു ജോഡി ഗോളുകൾക്കാണ് സീരി എ രാജാക്കന്മാരായ യുവൻറസിനെ പോർട്ടോ മറികടന്നത്. സ്കോർ 2-0. കഴിഞ്ഞ ദിവസം ബാഴ്സലോണ ഫ്രഞ്ച് അതികായരായ പി.എസ്.ജിക്ക് മുന്നിൽ തരിപ്പണമായതിന് പിറ്റേന്നാണ് ക്രിസ്റ്റ്യാനോ മുന്നിൽനിന്നു നയിച്ച യുവൻറസ് അനാവശ്യ തോൽവിയുമായി പ്രീ ക്വാർട്ടർ ഒന്നാം പാദം കൈവിട്ടത്.
ആദ്യ വിസിൽ മുഴങ്ങി 63 സെക്കൻഡ് മാത്രം പിന്നിടുന്നതിനിടെട പോർട്ടോ ആദ്യ വെടി പൊട്ടിച്ചു. റോഡ്രിഗോ ബെൻറാൻകർ നൽകിയ ബാക് പാസ് പിടിച്ചെടുത്ത് മഹ്ദി തരീമിയാണ് പോർച്ചുഗീസ് ക്ലബിനെ മുന്നിലെത്തിച്ചത്. എന്നിട്ടും ഉണരാൻ മറന്ന യുവൻറസിന് ഇരട്ടി പ്രഹരമായി രണ്ടാം പകുതിയുടെ 19ാം സെക്കൻഡിൽ മൂസ മാരിഗ ലീഡുയർത്തി.
തുടർച്ചയായ ഒമ്പതു സീസണുകളിൽ സീരി എ കിരീടമെന്ന ചരിത്രം സ്വന്തം പേരോടു ചേർത്ത് കുതിക്കുന്ന യുവൻറസിെൻറ നിഴൽ പോലും കാണാത്ത പ്രകടനമായിരുന്നു ഇന്നലെ പോർട്ടോ മൈതാനത്ത്. മറുവശത്ത്, പോർച്ചുഗീസ് ലീഗിലെ ചാമ്പ്യൻമാർ പ്രതീക്ഷിച്ചതിൽ കവിഞ്ഞ പ്രകടനം നടത്തുകയും ചെയ്തു. ഇരു ടീമുകളും തമ്മിലെ രണ്ടാം പാദ മത്സരം മാർച്ച് ഒമ്പതിനാണ്.
രണ്ടാമത്തെ മത്സരത്തിൽ എർലിങ് ബ്രോട്ട് ഹാലൻഡ് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ ലാ ലിഗ ടീമായ സെവിയ്യയെ 3-2ന് മറികടന്ന് ബൊറൂസിയ ഡോർട്മുണ്ട് കുതിപ്പ് തുടർന്നു. മഹ്മൂദ് ദഹൂദ് ഡോർട്മുണ്ടിെൻറ അവശേഷിച്ച ഗോളിനുടമായപ്പോൾ സെവിയ്യയുടെ സ്വന്തം മൈതാനത്ത് ഫെർണാണ്ടസ് സാസും ഡി ജോങ്ങും ആശ്വാസ ഗോളുകൾ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.