പ്രീമിയർ ലീഗിൽ ചെമ്പടയോട്ടം
text_fieldsലണ്ടൻ: വീണ്ടും കളിയുണർന്ന പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി കരുത്തരായ ലിവർപൂളും ആഴ്സനലും. ഗണ്ണേഴ്സ് ഏകപക്ഷീയമായ രണ്ടു ഗോളിന് ന്യൂകാസിലിനെ വീഴ്ത്തിയപ്പോൾ സതാംപ്ടണെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ചെമ്പടയുടെ തേരോട്ടം.
ഇരുവിങ്ങുകളിൽ മുഹമ്മദ് സലാഹും സാദിയോ മാനേയും ആക്രമണം നയിച്ച ലിവർപൂൾ രണ്ടാം മിനിറ്റിൽ ഗോൾവേട്ട തുടങ്ങി.
ജോട്ടയായിരുന്നു സ്കോറർ. അരമണിക്കൂർ കഴിഞ്ഞ് ജോട്ട വീണ്ടും ഗോളടിച്ചു. 37ാം മിനിറ്റിൽ സലാഹ് തളികയിലെന്നപോലെ നൽകിയ പാസിൽ തിയാഗോ കാൽവെച്ച് ലീഡ് കാൽഡസണാക്കി. രണ്ടാം പകുതിയിൽ കോർണർ കിക്ക് ഗോളാക്കി വാൻ ഡൈക് പട്ടിക തികച്ചു. രണ്ടാമത്തെ മത്സരത്തിൽ ന്യൂകാസിലിനെ നിലംതൊടാൻ വിടാതെയാണ് ആദ്യവസാനം മൈതാനം ഭരിച്ച ആഴ്സനൽ ജയിച്ചത്. സാകയും മാർടിനെല്ലിയും സ്കോർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.