ലോകത്തെ ഏറ്റവും സമ്പന്നമായ ക്ലബുകൾ ഏതെല്ലാം; പകുതിയിലേറെയും പ്രിമിയർ ലീഗ് വമ്പന്മാർ
text_fieldsകാൽപന്തു കളിയിൽ പണമൊഴുകുന്നതാണ് ക്ലബുകളുടെ ലോകം. താരങ്ങളെ സ്വന്തമാക്കാനും മൈതാനമൊരുക്കാനും മറ്റും ഓരോ ക്ലബും മുടക്കുന്ന തുക കേട്ടാൽ ഞെട്ടാതിരിക്കാനാകില്ല. ഏന്നാൽ, ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം വരുമാനം പരിഗണിച്ച് ലോകത്ത് ഏറ്റവും മുന്നിലുള്ള ആദ്യ 20 സമ്പന്ന ക്ലബുകളിൽ പകുതിയിലേറെയും പ്രിമിയർ ലീഗിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി തന്നെ ഒന്നാം സ്ഥാനത്ത്- 73.1 കോടി യൂറോ (6417 കോടി രൂപ) ആണ് വരുമാനം. റയൽ മഡ്രിഡ് രണ്ടാമതുമുണ്ട്- 71.38 കോടി യൂറോ (6,265 കോടി രൂപ). ഏഴാമതായിരുന്ന ലിവർപൂൾ ഇത്തവണ മൂന്നാം സ്ഥാനത്തേക്കുയർന്നപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, ടോട്ടൻഹാം, ആഴ്സണൽ ക്ലബുകളെല്ലാം ആദ്യ 10ലുണ്ട്. അഞ്ചാം സ്ഥാനത്തുള്ള പി.എസ്.ജി, തൊട്ടുപിറകെ ബയേൺ മ്യൂണിക്, ഏഴാമതുള്ള ബാഴ്സലോണ എന്നിവയാണ് 10നുള്ളിലെ ‘വിദേശികൾ’. പ്രിമിയർ ലീഗിലെ വെസ്റ്റ് ഹാം, ലെസ്റ്റർ, എവർടൺ, ന്യൂകാസിൽ, ലീഡ്സ് ടീമുകൾ ആദ്യ 20ലുമുണ്ട്. യുവന്റസ് (11), അറ്റ്ലറ്റികോ മഡ്രിഡ് (12), ബൊറൂസിയ ഡോർട്ട്മുണ്ട് (13), ഇന്റർ മിലാൻ (14) എന്നിവയും പട്ടികയിലുണ്ട്.
കളി പൂർണാർഥത്തിൽ പുനരാരംഭിക്കുകയും മൈതാനങ്ങൾ നിറയുകയും ചെയ്തതോടെയാണ് വരുമാനം കുത്തനെ ഉയർന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.