സലാഹ് @ 200; ലിവർപൂളിന് ജയം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയയാത്ര തുടർന്ന് ലിവർപൂൾ. ക്രിസ്റ്റൽ പാലസിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോൽപിച്ചത്. സൂപ്പർതാരം മുഹമ്മദ് സലാഹ് ലിവർപൂളിനായി 200ാമത്തെയും പ്രീമിയർ ലീഗിലെ 150ാമത്തെയും ഗോൾ സ്കോർ ചെയ്തു.
57ാം മിനിറ്റിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജീൻ ഫിലിപ് മറ്റേറ്റ ക്രിസ്റ്റലിന് ലീഡ് നേടിക്കൊടുത്തു. 75ാം മിനിറ്റിൽ ഇവരുടെ സ്ട്രൈക്കർ ജോർഡൻ ആയൂ രണ്ടാം മഞ്ഞക്കാർഡും ചുവപ്പും കണ്ട് മടങ്ങിയത് തിരിച്ചടിയായി. പിന്നാലെ സലാഹ് ലിവർപൂളിനായി സമനില ഗോളടിച്ചു. കളി തീരാനിരിക്കെ ഹാർവി എലിയറ്റ് (90+1) വിജയ ഗോളും സ്വന്തമാക്കി.
15 മത്സരങ്ങളിൽ 37 പോയന്റുമായി ലിവർപൂൾ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ആഴ്സനലിന് (36) ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി വൈകി ആസ്റ്റൻ വില്ലക്കെതിരെ മത്സരമുള്ളതിനാൽ ലിവർപൂളിന്റെ ഒന്നാം സ്ഥാനം സുരക്ഷിതമല്ല.
അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡ് എ.എഫ്.സി ബോൺമൗത്തിനോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.