പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റി മുന്നിൽ
text_fieldsലണ്ടൻ: ചെൽസിയുടെ വീഴ്ച മുതലെടുത്ത് ലിവർപൂളിന് പിന്നാലെ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്കു കയറി. വാറ്റ്ഫോഡിനെതിരെ 3-1നായിരുന്നു സിറ്റിയുടെ ജയം. ഉജ്ജ്വല ഫോമിലുള്ള ബെർണാഡോ സിൽവ ഇരട്ട ഗോൾ നേടിയപ്പോൾ ഒരു ഗോൾ റഹീം സ്റ്റെർലിങ്ങിെൻറ വകയായിരുന്നു.
15 കളികളിൽ സിറ്റിക്ക് 35ഉം ലിവർപൂളിന് 34ഉം ചെൽസിക്ക് 33ഉം പോയൻറാണുള്ളത്. ലിവർപൂൾ 1-0ത്തിന് വോൾവ്സിനെ തോൽപിച്ചപ്പോൾ ചെൽസി 3-2ന് വെസ്റ്റ്ഹാം യുൈനറ്റഡിനോട് തോൽക്കുകയായിരുന്നു. പുതിയ പരിശീലകൻ റാൽഫ് റാങ്നിക്കിെൻറ ആദ്യമായിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡ് ജയത്തോടെ തുടങ്ങി. ഫ്രെഡ് നേടിയ ഏക ഗോളിൽ ക്രിസ്റ്റൽ പാലസിനെയാണ് യുനൈറ്റഡ് കീഴടക്കിയത്.
ലീഡുയർത്തി റയൽ
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ജയവുമായി റയൽ മഡ്രിഡ് ലീഡുയർത്തി. റയൽ സോസിഡാഡിനെ 2-0ത്തിനാണ് റയൽ തോൽപിച്ചത്. സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസേമ പരിക്കേറ്റ് മടങ്ങിയപ്പോൾ പകരമിറങ്ങിയ ലൂക യോവിച് ഗോളും അസിസ്റ്റുമായി തിളങ്ങിയതാണ് റയലിന് കരുത്തായത്. വിനീഷ്യസ് ജൂനിയറിെൻറ വകയായിരുന്നു മറ്റൊരു ഗോൾ. 39 പോയൻറാണ് റയലിന്. സെവിയ്യയാണ് (31) രണ്ടാമത്. റയൽ ബെറ്റിസ് (30) മൂന്നാമതും അത്ലറ്റികോ മഡ്രിഡ് (29) നാലാമതുമുണ്ട്. സോസിഡാഡിനും (29) റയോ വയ്യെകാനോക്കും (27) പിറകിൽ ഏഴാമതാണ് ബാഴ്സലോണ (23). അലാവെസിനെയും തോൽപിച്ചു.
നാപോളി കടന്ന് മിലാൻ ടീമുകൾ
റോം: ഇറ്റാലിയൻ സീരി എയിൽ തലമാറ്റം. ഏെറക്കാലമായി മുന്നിലായിരുന്ന നാപോളി അപ്രതീക്ഷിത തോൽവി വഴങ്ങിയപ്പോൾ ജയത്തോടെ മിലാൻ ടീമുകൾ മുന്നിലെത്തി. സലേർനിറ്റാനയെ 2-0ത്തിന് തോൽപിച്ച എ.സി മിലാൻ (38) ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ എ.എസ് റോമയെ 3-0ത്തിന് തകർത്ത ഇൻറർ മിലാൻ (37) രണ്ടാമതെത്തി. അത്ലാൻറയോട് 3-2ന് തോറ്റ നാപോളി (36) മൂന്നാമതാണ്. അത്ലാൻറയാണ് (34) സ്ഥാനത്ത്.
ഡോർട്ട്മുണ്ടിനെ തോൽപിച്ച് ബയേൺ
മ്യൂണിക്: ബൊറൂസിയ ഡോർട്ട്മുണ്ടിെൻറ വെല്ലുവിളി മറികടന്ന് ബയേൺ മ്യൂണിക് ജർമൻ ബുണ്ടസ് ലിഗയിൽ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. കരുത്തരുടെ പോരിൽ 2-1നായിരുന്നു ബയേൺ വിജയം. റോബർട്ടോ ലെവൻഡോവ്സ്കി ഇരട്ട ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.