പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തുടർച്ചയായ രണ്ടാം പരാജയം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന് തുടർച്ചയായ രണ്ടാം പരാജയം. കഴിഞ്ഞ റൗണ്ടിൽ സതാംപ്ടണിനോട് തോറ്റിരുന്ന അന്റോണിയോ കോണ്ടെയുടെ ടീം ഇത്തവണ വോൾവ്സിനു മുന്നിലാണ് 2-0ത്തിന് വീണത്. റൗൾ ജിമെനസിന്റെയും ലിയാൻഡർ ഡെൻഡോൻകറിന്റെയും ഗോളുകളാണ് വോൾവ്സിന് ജയം സമ്മാനിച്ചത്. ടോട്ടൻഹാമിനെ (22 കളികളിൽ 36 പോയന്റ്) മറികടന്ന് വോൾവ്സ് (23 മത്സരങ്ങളിൽ 37) ഏഴാം സ്ഥാനത്തേക്കു കയറി.
ലെസ്റ്റർ സിറ്റി-വെസ്റ്റ്ഹാം യുനൈറ്റഡ് മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞപ്പോൾ ആസ്റ്റൺവില്ലയെ 1-0ത്തിന് കീഴടക്കിയ ന്യൂകാസിൽ യുനൈറ്റഡ് തുടർച്ചയായ മൂന്നാം ജയത്തോടെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് ഒരു പടികൂടി കയറി. ജനുവരിയിൽ ടീമിലെത്തിയ കീറൺ ട്രിപ്പിയറാണ് ന്യൂകാസിലിനായി ലക്ഷ്യംകണ്ടത്.
ലെസ്റ്ററിനെതിരെ ഇഞ്ചുറി സമയത്ത് നേടിയ ഗോളിലായിരുന്നു വെസ്റ്റ്ഹാം ഒരു പോയന്റ് രക്ഷിച്ചെടുത്തത്. വെസ്റ്റ്ഹാമിനായി ജാറഡ് ബോവനും ക്രെയ്ഗ് ഡോസണും ലെസ്റ്ററിനായി യൂറി ടെയ്ലിമാൻസും റിക്കാർഡോ പെരേരയും സ്കോർ ചെയ്തു. 25 മത്സരങ്ങളിൽ 41 പോയന്റുമായി വെസ്റ്റ്ഹാം നാലാം സ്ഥാനത്ത് തുടരുമ്പോൾ 22 കളികളിൽ 27 പോയന്റുമായി ലെസ്റ്റർ 11ാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.