ജനുവരി ട്രാൻസ്ഫറിലൂടെ കരുത്തുകൂട്ടി ലിവർപൂൾ; മുഴുവൻ വിവരങ്ങളിയാം
text_fieldsലണ്ടൻ: അവസാന പകുതിയിൽ കുതിക്കുന്ന ടീമുകൾക്ക് 'എമർജൻസി വാക്സിനായി' ഇംഗ്ലീഷ് ഫുട്ബാളിലെ ജനുവരി വിൻഡോ. വൻതാര കൈമാറ്റങ്ങൾ ഉണ്ടായില്ലെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സര ഫലങ്ങളിൽ നിർണായകമായേക്കാവുന്ന മാറ്റങ്ങളുണ്ടിവിടെ. ചാമ്പ്യൻ ക്ലബ് ലിവർപൂളാണ് 'ഡെഡ്ലൈൻ ഡേ'യിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ഞെട്ടിച്ചത്. വാൻഡൈകിെൻറയും ജോ ഗോമസിെൻറയും ജോയൽ മാറ്റിപ്പിെൻറയും പരിക്കുകാരണം ദുർബലമായ പ്രതിരോധകോട്ട ശക്തിപ്പെടുത്താൻ രണ്ട് യുവ ഡിഫൻഡർമാരെയാണ് കോച്ച് യുർഗൻ േക്ലാപ്പ് അണിയറയിലെത്തിച്ചത്.
രണ്ടാം ഡിവിഷൻ ക്ലബ് പ്രെസ്റ്റൻ നോർത്തിെൻറ സെൻറർ ബാക്ക് ബെൻ ഡേവിസ്, ജർമൻ ക്ലബ് എഫ്.സി ഷാൽകെയുടെ തുർക്കിക്കാരൻ സെൻറർ ബാക്ക് ഒസാൻ കബാക് എന്നീ യുവ താരങ്ങൾ ലിവർപൂളിലെത്തി. ദീർഘകാല കരാറിലാണ് 25കാരനായ ബെൻ ഡേവിസുമായി ലിവർപൂൾ കാരറിലൊപ്പിട്ടത്. എന്നാൽ, വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. അതേസമയം, ഷാൽകെയുടെ പ്രധാനിയായ 20കാരൻ ഒസാൻ കബാകിനെ വായ്പാ കരാറിൽ ചാമ്പ്യൻമാർ സ്വന്തമാക്കി.
21 കളിയിൽ 40 പോയൻറുമായി മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് പുതിയ രണ്ട് റിക്രൂട്ട്മെൻറുകൾ ഉണർവായിമാറും. രണ്ടുപേർ വന്നപ്പോൾ, ജപ്പാൻ അറ്റാക്കിങ് മിഡ്ഫീൽഡർ തകുമി മിനാമിനോയെ ലിവർപൂൾ സതാംപ്ടന് വായ്പയായി നൽകി. ആഴ്സനൽ വിട്ട സൂപ്പർതാരം മെസ്യൂത് ഓസിൽ, ഷൊദ്റാൻ മുസ്തഫി, എവർട്ടണിലെത്തിയ ജോഷ് കിങ് എന്നിവരാണ് ജനുവരി വിൻഡോയിലെ പ്രധാന കൂടുമാറ്റങ്ങൾ.
പ്രധാന ട്രാൻസ്ഫറുകൾ
ആഴ്സനൽ
ഇൻ: മാർടിൻ ഒഡെഗാഡ് (റയൽ), മാറ്റ് റ്യാൻ (ബ്രൈറ്റൺ).
ഔട്ട്: മെസ്യൂത് ഓസിൽ(ഫെനർബാഷെ), ജോ വില്ലോക് (ന്യൂകാസിൽ), ഷൊദ്റാൻ മുസ്തഫി (ഷാൽകെ), വില്യം സലിബ (നിസെ)
ചെൽസി
ഔട്ട്: ഡാനി ഡ്രിങ്ക്വാട്ടർ (കസിംപാസ, തുർക്കി)
എവർട്ടൻ
ഇൻ: ജോഷ് കിങ് (ബേൺമൗത്)
ഫുൾഹാം
ഇൻ: ജോഷ് മജ (ബോർഡയോക്സ്)
ലെസ്റ്റർ
ഔട്ട്: ഇസ്ലാം സ്ലിമാനി (ല്യോൺ)
മാഞ്ചസ്റ്റർ യുനൈറ്റഡ്
ഇൻ: അമദ് ഡിയാലോ (അറ്റ്ലാൻറ)
ഔട്ട്: ജെസ്സി ലിൻഗാർഡ് (വെസ്റ്റ്ഹാം)
ന്യൂകാസിൽ
ഇൻ: ജോ വില്ലോക് (ആഴ്സനൽ)
സതാംപ്ടൻ
ഇൻ: തകുമി മിനാമിനോ (ലിവർപൂൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.