താരപ്രമുഖരെ കൊണ്ടും കൊടുത്തും ടീമുകൾ; ട്രാൻസ്ഫർ വിപണിയിൽ ശതകോടി കിലുക്കം
text_fieldsഏറ്റവും മികച്ചവരെ ടീമിലെത്തിച്ച് കരുത്തുകൂട്ടാൻ കിട്ടിയ ഇടക്കാല അവസരം പരമാവധി പ്രയോജനപ്പെടുത്തി ടീമുകൾ. കൂടുമാറ്റം അവസരമാക്കി പണംകൊയ്ത് താരങ്ങളും. ജനുവരി അവസാനത്തോടെ വീണ്ടും അടഞ്ഞ കൈമാറ്റ ജാലകത്തിലാണ് പ്രമുഖ ടീമുകളൊക്കെയും പരമാവധി പേരെ എടുത്തും കുറെപേരെ കൈയൊഴിഞ്ഞും സ്വന്തം ഇലവൻ ശക്തിപ്പെടുത്തിയത്.
1,075 കോടി നൽകി എൻസോ ഫെർണാണ്ടസിനെ ബെൻഫിക്കയിൽനിന്ന് ടീമിലെത്തിച്ച് ചെൽസിയാണ് റെക്കോഡ് തുകക്ക് കൈമാറ്റം നടത്തിയത്. ചെറിയ തുകക്ക് കഴിഞ്ഞ ആഗസ്റ്റിൽ ബെൻഫിക്ക സ്വന്തമാക്കിയ താരം ലോകകപ്പിന്റെ യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ സൂപർ താര പദവിയേറുകയായിരുന്നു. ടീമിലെ മുൻനിര താരം മൊറോക്കോയുടെ ഹകീം സിയെഷിനെ പി.എസ്.ജിക്ക് നൽകാൻ അവസാനവട്ട ശ്രമങ്ങൾ നടന്നെങ്കിലും സമയത്തിനകം രേഖകൾ സമർപിക്കാനാവാതെ വന്നതോടെ പരാജയമായി. അമേരിക്കൻ നിക്ഷേപകൻ ടോഡ് ബീലി കഴിഞ്ഞ മേയിൽ വൻതുക നൽകി വാങ്ങിയ ചെൽസി മാത്രം 28.8 കോടി പൗണ്ടാണ് പുതിയ താരങ്ങൾക്കായി ചെലവിട്ടത്. മറ്റു ടീമുകളും വലവീശി മുന്നിലുണ്ടായിരുന്നുവെങ്കിലും ഇത്രത്തോളം പണമെറിഞ്ഞിട്ടില്ല. ലിവർപൂൾ ഗാക്പോയെ മാത്രം പിടിച്ച് പലരെയും വിട്ടുനൽകിയപ്പോൾ മറ്റു ചില ടീമുകൾ ആരെയും എടുത്തില്ല.
ഓരോ ടീമും സ്വന്തമാക്കിയ പുതിയ താരങ്ങളുടെ പട്ടിക താഴെ:
ചെൽസി: എൻസോ ഫെർണാണ്ടസ് (10.68 കോടി പൗണ്ട്), മിഖായിലോ മുദ്രിക് (8.85 കോടി പൗണ്ട്), ബെനോയിറ്റ് ബാദിയഷിൽ (3.5 കോടി), ഡേവിഡ് ഫൊഫാന, ആൻഡ്രേ സാന്റോസ്, യൊആവോ ഫെലിക്സ്, നാനി മദുവേകേ (2.9 കോടി), മാലോ ഗസ്റ്റോ (2.63 കോടി).
ലിവർപൂൾ: കോഡി ഗാക്പോ (4.5 കോടി പൗണ്ട്).
മാഞ്ചസ്റ്റർ സിറ്റി: മാക്സിമോ പെറോൻ.
മാഞ്ചസ്റ്റർ യുനൈറ്റഡ്: ജാക് ബട്ലാൻഡ്, വൂഡ് വെഗ്ഹൂഴ്സ്റ്റ്, മാഴ്സൽ സാബിറ്റ്സർ.
ആഴ്സണൽ: ലിയാൻഡ്രോ ട്രോസാർഡ് (ബ്രൈറ്റൺ- 2.7 കോടി പൗണ്ട്), ജോർജീഞ്ഞോ (ചെൽസി- 1.2 കോടി), ജേകബ് കിവിയർ (സ്‍പെസിയ- രണ്ട് കോടി).
ന്യൂകാസിൽ: ആന്റണി ഗോർഡൻ (4.5 കോടി പൗണ്ട്), ഹാരിസൺ ആഷ്ബി.
നോട്ടിങ്ഹാം ഫോറസ്റ്റ്: ഡാനിലോ, ഫിലിപ്, കെയ്‍ലർ നവാസ്.
സതാംപ്ടൺ: മിസ്‍ലാവ് ഓർസിച്, കാർലാസ് അൽകാരസ്, കമാലുദ്ദീൻ സുലെമാന.
ടോട്ടൻഹാം: അർനോട്ട് ഡാൻജുമ, പെഡ്രോ പോറോ.
ആസ്റ്റൺ വില്ല: അലക്സ് മോറിനോ (റയൽ ബെറ്റിസ്- 1.33 കോടി പൗണ്ട്), ജോണ ഡുറാൻ.
ബ്രെന്റ്ഫോർഡ്: കെവിൻ ഷേഡ്, റോമിയോ ബെക്കാം, വിൻസന്റ് എയ്ഞ്ചലിനി.
ബ്രൈറ്റൺ: ജാമി മുളിൻസ്, യാസിൻ അയാരി.
ലെസ്റ്റർ: വിക്റ്റർ ക്രിസ്റ്റ്യൻസൺ (1.75 കോടി പൗണ്ട്), ടെറ്റെ, നഥാൻ ഒപോകു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.