സ്വപ്നങ്ങൾക്കരികെ അത്ലാൻറ വീണു, നാടകീയ ജയത്തോടെ പി.എസ്.ജി സെമിയിൽ
text_fields
ലിസ്ബൺ: ഫുട്ബാൾ ചരിത്രത്തിലെ തങ്ങളുടെ നിറപ്പകിട്ടാർന്ന വിജയഭേരിക്ക് തൊട്ടരികിലായിരുന്നു അരങ്ങേറ്റക്കാരായ അത്ലാൻറ. ആേഘാഷവേളകൾക്ക് നിമിഷാർധങ്ങൾ മാത്രമിരിക്കെ അവസാനഘട്ടത്തിലേറ്റ രണ്ടു പ്രഹരങ്ങളിൽ അവരുടെ അതുല്യ സ്വപ്നങ്ങൾ തകർന്നുവീണു. എതിരാളികൾ സമ്മോഹനനേട്ടം കാത്തുനിൽെക്ക അവിശ്വസനീയമായി ഇരുവട്ടം നിറയൊഴിച്ച പാരിസ് സെൻറ് ജെർമെയ്ൻ (പി.എസ്.ജി) ചാമ്പ്യൻസ് ലീഗ് ഫുട്ബാളിെൻറ സെമിഫൈനലിൽ ചുവടുറപ്പിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏകപാദമായി ചുരുക്കിയ നോക്കൗട്ട് ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെയ്മറും സംഘവും ജയിച്ചുകയറിയത്. തോൽവി മുന്നിൽകണ്ട് 1-0ത്തിന് പിന്നിൽനിൽക്കുന്ന ഘട്ടത്തിൽ 90ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ മാർക്വിേഞ്ഞാസിലൂടെ തുല്യത നേടിയ പി.എസ്.ജി ഇഞ്ചുറി ടൈമിൽ സബ്സ്റ്റിറ്റ്യൂട്ട് എറിക് മാക്സിം ചൗപോ-മോടിങ്ങിെൻറ ഗോളിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഇറ്റാലിയൻ ചെറുപട്ടണമായ ബെർഗാമോയിൽനിന്നുള്ള അത്ലാൻറ ക്ലബിെൻറ 112 വർഷം നീണ്ട ചരിത്രത്തിൽ ഇതാദ്യമാണ് ചാമ്പ്യൻസ്ലീഗിന് യോഗ്യത നേടിയതുതന്നെ. പണക്കൊഴുപ്പും താരത്തിളക്കവുമുള്ള എതിരാളികളെ കൊമ്പുകുത്തിച്ച് അവസാന നാലിലേക്ക് മുന്നേറാൻ എല്ലാം ഒത്തുവന്നിട്ടും അവസാനനിമിഷം അത്ലാൻറക്ക് കൈവിട്ടുപോകുകയായിരുന്നു. എവേ ഗോളും രണ്ടാം പാദവുമില്ലാത്ത വിധിനിർണയത്തിൽ എസ്റ്റേഡിയോ ഡാ ലുസിലെ ആളില്ലാത്ത ഗാലറിക്കുകീഴെ ഇറ്റാലിയൻ നിര വീറോടെ പന്തുതട്ടി.
27ാം മിനിറ്റിൽ ക്രൊയേഷ്യൻ മിഡ്ഫീൽഡർ മരിയോ പസാലിച്ചിെൻറ മനോഹരഗോളും ലീഡും അതിനവർക്ക് പ്രതിഫലമായിക്കിട്ടി. തുടർന്ന് പ്രത്യാക്രമണം കനപ്പിച്ച ഫ്രഞ്ചു ക്ലബിെൻറ അണിയിൽ സൂപ്പർ താരം നെയ്മറിന് നിരവധി അവസരങ്ങൾ തുറന്നുകിട്ടിയെങ്കിലും ഗോളിലേക്ക് വലകുലുക്കാനായില്ല. അറ്റ്ലാൻറ ഗോളി മാർകോ സ്പോർട്ടീലോയുടെ കരവിരുതും അവർക്ക് പ്രതിബന്ധമായി. ഒടുവിൽ പരാജയം ഉറപ്പിച്ച ഘട്ടത്തിലാണ് നെയ്മറിെൻറ പാസിൽ മാർക്വിേഞ്ഞാസും പിന്നീട് ചൗപോ-മോടിങ്ങും തുണക്കെത്തിയത്. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ കളത്തിലെത്തിയതോടെയാണ് പി.എസ്.ജി നീക്കങ്ങൾക്ക് ശൗര്യമേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.