14ാം വയസിൽ മറഡോണക്കൊപ്പം എടുത്ത ഫോേട്ടാ പങ്കുവെച്ച് നെയ്മർ
text_fieldsഅർജൻറീനൻ ഇതിഹാസം ഡീഗോ മറഡോണ മരണപെട്ടപ്പോൾ, മഹാനായ ആ കളിക്കാരനോടൊപ്പമുള്ള ചിത്രങ്ങൾ ലോക ഫുട്ബാളിലെ നിരവധി താരങ്ങൾ പുറത്തുവിട്ടിരുന്നു. മറഡോണക്ക് മരണമില്ലെന്ന് ആശംസിച്ച് ആ ഇതിഹാസ നായകനെ ലോകം സ്മരിച്ചു.
ബ്രസീലിയൻ താരം നെയ്മർ 14ാം വയസിൽ ഡീഗോയോടൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ ഫുട്ബാൾ പ്രേമികൾ അത്ഭുതേത്താടെ നോക്കുന്നത്. അർജൻറീന-ബ്രസീൽ സൗഹൃദ ഫുട്സാൽ മത്സരത്തിലെത്തിയ ഡീഗോയോടൊപ്പം നെയ്മർ ചേർന്ന് നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.
''മറഡോണയോടൊപ്പം പലതവണ ചെലവഴിച്ചിട്ടുണ്ട്. അതിൽ ഒാർമയിൽ മായാതെയുള്ളത് എനിക്ക് പതിമൂന്നോ പതിനാലോ വയസുള്ളപ്പോൾ അദ്ദേഹത്തെ നേരിട്ടുകണ്ടതാണ്. ഫോേട്ടാക്ക് അനുവാദം ചോദിച്ചപ്പോൾ യാതൊരു മടിയുമില്ലാതെ ചേർത്തുവച്ചു''- നെയ്മർ കുറിച്ചു.
'' അർജൻറീന-ബ്രസീൽ ലെജൻഡ് മത്സരത്തിന് ബ്രസീലിൽ എത്തിയതായിരുന്നു അദ്ദേഹം. പ്രദർശന മത്സരം കാണാൻ കുറച്ച് കുട്ടികൾക്ക് അവസരം ലഭിച്ചപ്പോൾ അതിൽ ഞാനും ഉണ്ടായിരുന്നു. ബ്രസീൽ താരങ്ങൾ സഞ്ചരിച്ച ബസിൽ സീറ്റില്ലാത്തതിനാൽ അർജൻറീനൻ താരങ്ങളുടെ ബസിൽ എനിക്ക് കയറാൻ പറ്റി. ബസിൽ അർജൻറീനയുടെ ഒഫീഷ്യലുകളുമായി സൗഹൃദത്തിലായി. അവരാണ് മറഡോണയെ പരിചയപ്പെടുത്തിത്തരുന്നത്''- നെയ്മർ ഒാർത്തു.
മറഡോണയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പി.എസ്.ജിക്കായുള്ള പരിശീലന സമയത്ത് നെയ്മറും എംബാപ്പെയും സഹതാരങ്ങളും മറഡോണക്ക് ആദരവ് അർപ്പിച്ച് ജഴ്സി അണിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.