ബയേൺ x പി.എസ്.ജി ഫൈനൽ പോര്
text_fieldsലിസ്ബൺ: ബാഴ്സയെ എട്ടുനിലയിൽ പൊട്ടിച്ച അതേ പോരാട്ടവും വീര്യവും ബയേൺ താരങ്ങൾ നിലനിർത്തിയപ്പോൾ ഫ്രഞ്ച് ടീമായ ലിയോണിനെ 3-0ത്തിന് തോൽപിച്ച് മാന്വൽ നോയറും പടയാളികളും യൂറോപ്പിലെ ഗ്ലാമർ ടൂർണമെൻറിൻെറ കലാശക്കൊട്ടിലേക്ക്. ഇനി തിങ്കളാഴ്ച അരങ്ങേറുന്ന ഉഗ്രൻ ഫൈനൽ പോരാട്ടത്തിൽ യൂറോപ്പ്യൻ പട്ടം പാരിസിലേക്കാണോ അതോ ജർമനിയിലേക്കോ എന്ന് കാത്തിരുന്ന് കാണാം.
മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ചെത്തിയ ലിയോണിനെ ഭാഗ്യം ഒരു വട്ടം കൂടി സഹായത്തിനെത്തുമോ എന്നായിരുന്നു ഫുട്ബാൾ ലോകം ഉറ്റു നോക്കിയിരുന്നത്. എന്നാൽ, കൗണ്ടർ അറ്റാക്കുമായി ആദ്യ നിമിഷങ്ങൾ തൊട്ടേ ബയേൺ ഗോൾമുഖം വിറപ്പിച്ച ഫ്രഞ്ച് ടീമിൻെറ ചെറിയ പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നു.
ലെവെൻഡോസ്കിയെയും മുള്ളറിനെയും പൂട്ടാൻ ലിയോൺ പ്രതിരോധം നന്നായി ശ്രമിച്ചപ്പോൾ, സെർജ് നെബ്റിയാണ് ഫ്രഞ്ച് ടീമിൻെറ കോട്ടപൊളിച്ചത്. 18ാം മിനിറ്റിൽ അഞ്ചു പ്രതിരോധക്കാരെ വകഞ്ഞു മാറ്റി ബൂള്ളറ്റ് ഷൂട്ടിലൂടെയാണ് നെബ്റി ഗോളാക്കിയത്. വേഗവും പന്തടക്കവും കരുത്തും വിളിച്ചോതുന്ന ഒന്നൊന്നര ഗോൾ. ചോർച്ചയില്ലാത്ത കാവൽക്കാരൻനെന്ന വിശേഷണമുള്ള ലിയോൺ ഗോളി ആൻറണി ലോപസിന് ആ ഷോട്ടിനു മുന്നിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 33ാം മിനിറ്റിൽ ലെവൻഡോവ്സ്കി പാഴാക്കിയ ഒരവസരം പോസ്റ്റിലേക്ക് തിരിച്ചു വിട്ട് നെബ്റി വീണ്ടും ഹീറോയായി. ഇതോടെ ആദ്യ പകുതിയിൽ തന്നെ ലീഡ് നേടി ബയേണിൻെറ സേഫ് ലാൻറിങ്.
രണ്ടാം പകുതിയിലും തിരക്കഥയിൽ മാറ്റമുണ്ടായില്ല. പന്തുവിട്ടുകൊടുക്കാതെ ബയേണിൻെറ മോധാവിത്തം ആവർത്തിച്ചു. ഗോളെന്നുറപ്പിച്ച രണ്ടിലധികം മുന്നേറ്റം ലിയോൺ താരങ്ങൾ കളഞ്ഞുകുളിച്ചതോെട ജയം ബയേൺ ഉറപ്പിച്ചു. ഒടുവിൽ സുപ്പർ താരം ലെവൻഡോവ്സ്കി 88ാം മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടിയതോടെ ജർമൻ ചാമ്പ്യന്മാർ ഫൈനലിലേക്ക്. തോറ്റെങ്കിലും, ഗോളുകൾ വഴങ്ങി പിന്നിട്ടു നിൽക്കുേമ്പാഴും എങ്ങനെ കളിക്കണമെന്ന് ബാഴ്സക്ക് പഠിപിച്ചുകൊടുത്താണ് ലിയോണിൻെറ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.