മെസ്സി നിറഞ്ഞാടി, നെയ്മറിന് ഇരട്ട ഗോൾ; ചാമ്പ്യൻസ് ട്രോഫി കിരീടം പി.എസ്.ജിക്ക്
text_fieldsതെൽഅവീവ്: പുതിയ സീസണിൽ കിരീടനേട്ടത്തോടെ തുടക്കം കുറിച്ച് ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി. തെൽ അവീവിലെ ബ്ലൂംഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിൽ ഫ്രഞ്ച് കപ്പ് ജേതാക്കളായ നാന്റസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപിച്ചാണ് കിരീടം ചൂടിയത്. നെയ്മർ രണ്ടു ഗോൾ നേടിയപ്പോൾ മെസ്സിയും റാമോസും ഓരോ തവണ ലക്ഷ്യം കണ്ടു. സസ്‍പെൻഷൻ കാരണം കെയ്‍ലിയൻ എംബാപ്പെ ടീമിലുണ്ടായിരുന്നില്ല.
മെസ്സിയുടെ ഗോളിലാണ് പി.എസ്.ജി മുന്നിലെത്തിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മനോഹരമായ ഫ്രീകിക്ക് നെയ്മർ ഗോളാക്കിയതോടെ ലീഡ് ഇരട്ടിയായി. വെറ്ററൻ ഡിഫൻഡർ സെർജിയോ റാമോസ് 57ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ലീഡുയർത്തി. 82ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കിയതോടെ ലീഗ് വൺ ചാമ്പ്യന്മാരുടെ സ്‌കോർ പട്ടിക പൂർത്തിയായി.
പി.എസ്.ജിക്കായി മികച്ച പ്രകടനം നടത്തിയ സൂപ്പർ താരം ലയണൽ മെസ്സിയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ലബ് ജഴ്സിയിലെ മെസ്സിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇന്നലെ ഗ്രൗണ്ടിൽ കാണാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.