മെസ്സിക്കൊപ്പം ബൂട്ടുകെട്ടുന്ന റൊണാൾഡോ...! ആ 'സ്വപ്നജോടി' യാഥാർഥ്യമാകുമോ? ..സൂചനകൾ ദാ ഇങ്ങനെയാണ്...
text_fieldsപാരിസ്: അത്യപാരമായ പ്രതിഭാശേഷി കൊണ്ട് ലോക ഫുട്ബാളിനെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭകൾ കരിയറിന്‍റെ സായാഹ്നത്തിൽ ഒരുമിച്ച് പന്തുതട്ടുമോ? കളിയുടെ പുൽമൈതാനങ്ങളിൽ കരുത്തിന്‍റെ കൊടിയടയളങ്ങളായി വിരാജിക്കുന്ന സാക്ഷാൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരേ ജഴ്സിയിൽ ഒരുമനസ്സോടെ പടക്കിറങ്ങുമോ? ഫുട്ബാൾ ലോകം ചോദിച്ചുകൊണ്ടിരിക്കുന്ന മില്യൺ േഡാളർ ചോദ്യം ഒരു ആരാധകന്‍റെ പകൽക്കിനാവാണെന്ന് കരുതിയെങ്കിൽ തെറ്റി. ഒരുപേക്ഷ, യാഥാർഥ്യമായേക്കാവുന്ന രീതിയിലേക്ക് ഇത്തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.
പി.എസ്.ജിയിൽ മെസ്സിക്കൊപ്പം മുന്നേറ്റനിരയിൽ തേരുതെളിക്കാൻ റൊണാൾഡോയെയും അണിനിരത്തുന്ന കാര്യം ഫ്രഞ്ചു ക്ലബ് അധികൃതരുടെ സജീവ പരിഗണനയിലുണ്ട്. സ്പാനിഷ് ലീഗിലെ മുൻനിര ക്ലബായ റയൽ മഡ്രിലേക്ക് ചേക്കേറാൻ കുറച്ചുകാലമായി ആഗ്രഹിച്ചു കഴിയുന്ന ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഈ സീസണിൽതന്നെ അത്തരമൊരു കൂടുമാറ്റത്തിനായി പി.എസ്.ജിക്കു മുന്നിൽ ആവശ്യമുയർത്തിയിട്ടുണ്ട്. പി.എസ്.ജിയുമായി 2022 വരെ കരാറുള്ള എംബാപ്പെയെ ഈ സീസണിലും ടീമിൽ പിടിച്ചു നിര്‍ത്താനാണ് ക്ലബ് ശ്രമിക്കുന്നത്. എന്നാൽ കാത്തിരിക്കാൻ താൽപര്യമില്ലെന്നും ഈ സീണിൽതന്നെ മഡ്രിഡിലേക്ക് പോവാനാണ് എംബാെപ്പ ആഗ്രഹിക്കുന്നതെന്നും എൽ ചിറിങ്ഗ്വിറ്റോ ടി.വി റിപ്പോർട്ട് ചെയ്തിരുന്നു.
എംബാപ്പെ കൂടുമാറുന്ന കാര്യം ഉറപ്പായാൽ പി.എസ്.ജി ക്രിസ്റ്റ്യാനോയെ അണിയിലെത്തിക്കുന്ന കാര്യം സജീവമായി ആലോചിക്കുമെന്ന് ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു. എംബാപ്പെ പോകുന്നപക്ഷം ആ സ്ഥാനത്തേക്ക് പി.എസ്.ജിയുടെ പരിഗണനയിലുള്ള ആദ്യതാരം റൊണാൾഡോ ആണെന്ന് ഇറ്റാലിയൻ മാധ്യമമമായ കാൽസിേയാമെർകാറ്റോ വെളിപ്പെടുത്തി.
യുവന്‍റസിൽനിന്ന് റൊണാൾഡോയെ അണിയിലെത്തിക്കുേമ്പാൾ അർജന്‍റീന സ്ട്രൈക്കർ മൗറോ ഇക്കാർഡിയെ പകരം ഇറ്റാലിയൻ ക്ലബിന് കൈമാറാനും പി.എസ്.ജി ഒരുക്കമാവും. യുവന്‍റസിൽ ചേർന്ന്നാട്ടുകാരനായ പൗലോ ഡിബാലക്കൊപ്പം ആക്രമണം നയിക്കാൻ ഇക്കാർഡിക്കും വൈമുഖ്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
'മെസ്സി-ക്രിസ്റ്റ്യനോ-നെയ്മർ ത്രയം..! ഫുട്ബാളിന്റെ ചരിത്രത്തിലെ ഏറ്റവും താൽപര്യജനകമായ ഒന്നാകുമത്. മൂന്ന് യഥാർഥ ചാമ്പ്യന്മാർ..തുരുതുരാ വല കുലുക്കി ഒരു യുഗം തന്നെ രൂപപ്പെടുത്തിയവർ..എംബാപ്പെ റയൽ മഡ്രിഡിലേക്ക് പോയാലുടൻ റൊണാൾഡോക്കുവേണ്ടി പി.എസ്.ജി ശക്തമായി രംഗത്തെത്തും. റൊണാൾഡോ ആവശ്യപ്പെട്ട 31 ദശലക്ഷം യൂേറാ (271 കോടി രൂപ) വേതനം നൽകാൻ അവർ തയാറാണ്. ഇനിയുള്ളത് ചൂടുപിടിച്ച മണിക്കൂറുകളാണ്. രണ്ടാഴ്ചക്കുള്ളിൽ എല്ലാ ചിത്രവും തെളിയും..' -കാൽസിേയാമെർകാറ്റോ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
എംബാപ്പെ പി.എസ്.ജിയിൽ തുടരുമോയെന്ന കാര്യത്തിൽ അൽപ ദിവസങ്ങൾക്കകം വ്യക്തത വരും. ഒരാഴ്ചക്കുള്ളിൽ ക്ലബ് പ്രസിഡന്‍റ് നാസൽ അൽ ഖലീഫിയുമായി കൂടിക്കാഴ്ച നടക്കും. എംബാപ്പെക്കായി 150 ദശലക്ഷം യൂറോ (1,310 കോടി രൂപ) എന്ന വൻതുക മുടക്കാൻ റയൽ ഒരുക്കമാണെന്നാണ് സൂചനകൾ. താരത്തിന് തുടരാൻ താൽപര്യമില്ലെങ്കിൽ പൊന്നും വിലയ്ക്ക് വിൽക്കുകയെന്നതിലേക്ക് പി.എസ്.ജിക്ക് എത്തിച്ചേരേണ്ടി വരും.
മെസ്സിയും നെയ്മറും എംബാപ്പെയും ഏയ്ഞ്ചൽ ഡി മരിയയും സെർജിയോ റാമോസും മാർകോ വെറാറ്റിയും അടക്കമുള്ള ലോകത്തിലെ മിന്നും താരങ്ങൾ ബൂട്ടണിയുന്ന സ്വപ്നസദൃശമായ ടീം ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടിത്തരുമെന്ന പ്രത്യാശയിലാണ് പി.എസ്.ജി. ആ സ്വപ്നങ്ങളിലേക്ക് വല കുലുക്കാൻ എംബാപ്പെ ഇല്ലെങ്കിൽ റൊണാൾഡോയാണ് ഏറ്റവും മികച്ച പകരക്കാരനെന്ന് പി.എസ്.ജി അധികൃതർ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.